ഡോ. വന്ദനയുടെ കൊലപാതകം; കാലിലെ മുറിവില്‍ മരുന്ന് വെയ്ക്കുന്നതിനിടെ കത്രിക കൈക്കലാക്കി; വന്ദനയെ സന്ദീപ് പിന്തുടര്‍ന്ന് കുത്തിയെന്ന് എഫ്.ഐ.ആര്‍..!

സ്വന്തം ലേഖിക തിരുവനന്തപുരം: ഡോ വന്ദനയെ സന്ദീപ് പിന്തുടര്‍ന്ന് കുത്തിയെന്ന് എഫ്.ഐ.ആര്‍. കാലിലെ മുറിവില്‍ മരുന്ന് വെയ്ക്കുന്നതിനിടെ സന്ദീപ് കത്രിക കൈക്കലാക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ വന്ദനയുടെ തലയില്‍ ആദ്യം കുത്തി. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ നിന്നെയൊക്കെ കുത്തികൊല്ലുമെന്ന് ആക്രോശിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു. ഒബ്സര്‍വേഷന്‍ റൂമില്‍ അതിക്രമിച്ചു കയറിയും പ്രതി സന്ദീപ് ആക്രമിച്ചു. പിടലിക്കും,തലയിലും തുരുതുരാ കുത്തി പരിക്കേല്‍പ്പിച്ചു. വന്ദന അവശയായി നിലത്തു വീണപ്പോള്‍ നിലത്തിട്ടു കുത്തിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു. അതേസമയം, ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തി. സംഭവം […]

താനൂര്‍ ബോട്ട് ദുരന്തം; ഒളിവിലായിരുന്ന ബോട്ട് ഡ്രൈവര്‍ പിടിയില്‍; ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് പൊലീസ്

സ്വന്തം ലേഖിക മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തത്തില്‍ അപകടത്തില്‍പ്പെട്ട അറ്റ്‌ലാന്റിക് ബോട്ടിന്റെ ഡ്രൈവര്‍ ദിനേശന്‍ കസ്റ്റഡിയില്‍. രണ്ടുദിവസമായി ഒളിവിലായിരുന്ന ഇയാളെ താനൂരില്‍ നിന്നാണ് പിടികൂടുന്നത്. ഇതോടെ ബോട്ട് അപകടവുമായി ബന്ധപ്പെട്ട കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ച് ആയി. മറ്റൊരു ജീവനക്കാരനായ രാജന്‍ ഒളിവിലാണ്. ദിനേശന്റെ അറസ്റ്റ് രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് പൊലീസ്. ഡ്രൈവര്‍ ദിനേശന് ലൈസന്‍സ് ഇല്ലായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. താനൂരില്‍ അപകടസമയം ബോട്ടില്‍ 37 പേരാണ് ഉണ്ടായിരുന്നതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ ബോട്ടിന്റെ ഡെക്കിലും ആളെ കയറ്റി. 22 പേര്‍ക്ക് സഞ്ചരിക്കാനുള്ള […]

ക്ഷേത്രോത്സവത്തിനിടെ എസ്‌ഐയുടെ തലയ്ക്കടിച്ച പ്രതികളെ പൊലീസ് പൊക്കി; വിട്ടുകിട്ടാന്‍ സ്റ്റേഷനില്‍ പ്രതിഷേധം; ഒടുവിൽ സംഭവിച്ചത്

സ്വന്തം ലേഖിക മാന്നാര്‍: കുട്ടംപേരൂര്‍ കുന്നത്തൂര്‍ ശ്രീദുര്‍ഗ്ഗാ ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്‌ നടന്ന നാടന്‍പാട്ടിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ എസ് ഐയുടെ തലയ്ക്ക് അടിയേറ്റ സംഭവത്തില്‍ പ്രതികളായ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാര്‍ കുട്ടപേരൂര്‍ കരിയില്‍ കിഴക്കേതില്‍ ജയേഷ് (24), കരിപ്പുറത്ത് വീട്ടില്‍ രോഹിത് ചന്ദ്രന്‍ (24), വിഷവര്‍ശ്ശേരിക്കര ആതിര ഭവനത്തില്‍ അരുണ്‍ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സ്റ്റേഷനിലെ എസ് ഐ പി ടി ബിജുക്കുട്ടനാണ് തലയ്ക്ക് അടിയേറ്റത്. പരിക്കേറ്റ എസ് ഐ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി പത്തു മണിയോടടുത്താണ് […]

തിരുനെല്ലിയില്‍ ആദിവാസി യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത കേസ്; പ്രതി അറസ്റ്റില്‍

സ്വന്തം ലേഖിക വയനാട്: വയനാട് ജില്ലയിലെ തിരുനെല്ലിയില്‍ ആദിവാസി യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പനവല്ലി സ്വദേശി അജീഷാണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നല്‍കിയ ശേഷം വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയ യുവതിയെ ക്രൂരമായി പീഡിപ്പിച്ചെന്നാണ് കേസ്. ഇന്നലെയാണ് മാനന്തവാടിയില്‍ നിന്നും പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമം; മുളക്കുളം സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുളക്കുളം ലൈബ്രറിപടി ഭാഗത്ത് ശ്രീഭവൻ വീട്ടിൽ ശ്രീജിത്ത് കെ.നായർ(32) നെയാണ് വെള്ളൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. വീട്ടമ്മയുടെ പരാതിയെ തുടർന്ന് വെള്ളൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് എസ്.എച്ച്. ഓ ശരണ്യ എസ്. ദേവന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവാവിനെ കോടതിയിൽ ഹാജരാക്കി.

കുടുംബ പ്രശ്നം….! വീടിൻ്റെ കതക് ചവിട്ടി പൊളിച്ച് അതിക്രമം; ഭാര്യയെ ഉപദ്രവിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ; പിടിയിലായത് അയ്മനം സ്വദേശി

സ്വന്തം ലേഖിക ഗാന്ധിനഗർ: ഭാര്യയെ ഉപദ്രവിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം കുന്നേൽ പറമ്പിൽ വീട്ടിൽ മധു മകൻ രമേഷ് (38) നെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും ഭാര്യയും തമ്മിൽ കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇയാൾ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഭാര്യയുടെ വീട്ടിൽ കതക് ചവിട്ടി പൊളിച്ച് അതിക്രമിച്ചു കയറി ഭാര്യയെ ചീത്തവിളിക്കുകയും, ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് ഇയാൾ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. യുവതിയുടെ പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഗാന്ധിനഗർ […]

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കായികാധ്യാപകനെതിരെ പോക്സോ കേസ്; ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

സ്വന്തം ലേഖിക പാലക്കാട്: പാലക്കാട് ആനക്കരയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കായിക അധ്യാപകനെതിരെ പോക്സോ കേസ്. ഒളിവില്‍ പോയ അധ്യാപകനെതിരെ ചാലിശ്ശേരി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഒൻപതാം ക്ലാസ് മുതല്‍ പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കി അധ്യാപകന്‍ പീഡനത്തിരയാക്കുകയായിരുന്നു. അതിനിടെ ഫോട്ടോകള്‍ എടുത്ത് വിവിധ ആളുകള്‍ക്ക് കൈമാറി ഭീഷണിപെടുത്തുകയുമാണ് രീതി. കഴിഞ്ഞ ദിവസം ഇരയുമായി കടന്ന് കളയാനുള്ള ഇയാളുടെ ശ്രമം രക്ഷിതാക്കളുടെ ഇടപെടല്‍ മൂലം തടസപ്പെട്ടു. തുടര്‍ന്ന് യുവാവുമായി സംസാരിച്ചപ്പോള്‍ ഇതെല്ലാം തന്‍റെ ഹോബിയാണന്ന മറുപടിയാണ് ലഭിച്ചത്. ഇതിന് മുൻപ് ഇത്തരത്തില്‍ രണ്ട് പെണ്‍കുട്ടികളെ […]

കാലടി ആതിര കൊലപാതകം; പ്രതി അഖിലുമായി അതിരപ്പിള്ളി തുമ്പൂര്‍മുഴി ഭാഗത്ത് തെളിവെടുപ്പ്; പ്രതി വലിച്ചെറിഞ്ഞ ആതിരയുടെ വസ്ത്രത്തിന്റെ ഭാഗം പോലീസ് കണ്ടെടുത്തു

സ്വന്തം ലേഖിക തൃശൂര്‍: കാലടി ആതിരയുടെ കൊലപാതകത്തില്‍ പ്രതി അഖിലുമായി കാലടി പോലീസ് അതിരപ്പിള്ളി തുമ്പൂര്‍മുഴി ഭാഗത്തു തെളിവെടുപ്പ് നടത്തുന്നു. പ്രതി വലിച്ചെറിഞ്ഞ ആതിരയുടെ വസ്ത്രത്തിന്റെ ഭാഗം പോലീസ് കണ്ടെടുത്തിട്ടുണ്ട്. ചാലക്കുടി പുഴയില്‍ നിന്നാണ് സൂപ്പര്‍മാര്‍ക്കറ്റിലെ ആതിരയുടെ ഓവര്‍കോട്ട് കണ്ടെത്തിയത്. എറണാകുളം കാലടി കാഞ്ഞൂര്‍ നിന്നും ഒരാഴ്ച മുമ്പ് കാണാതായ ആതിരയെ മാര്‍ച്ച്‌ അഞ്ചിനാണ് അതിരപ്പിള്ളി വനത്തിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിരയെ സുഹൃത്ത് അഖില്‍ കൊന്ന് തള്ളുകയായിരുന്നു. കൊല്ലപ്പെട്ട ആതിരയും പ്രതി അഖിലും കഴിഞ്ഞ ആറ് […]

ജാക്കി ലിവര്‍ ഉപയോഗിച്ച്‌ ക്ലീനറെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി; ലോറി ഡ്രൈവര്‍ കസ്റ്റഡിയില്‍

സ്വന്തം ലേഖിക കണ്ണൂര്‍: കണ്ണൂരില്‍ ലോറി ഡ്രൈവര്‍ ക്ലീനറെ തലക്കടിച്ച്‌ കൊലപ്പെടുത്തി. കൊല്ലം സ്വദേശി സിദ്ദിഖ് ആണ് കൊല്ലപ്പെട്ടത്. പ്രതി നിഷാദ് കണ്ണവം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ജാക്കി ലിവര്‍ ഉപയോഗിച്ചാണ് സിദ്ദിഖിനെ തലക്കടിച്ചത്.

താനൂര്‍ ബോട്ടപകടം; തിരച്ചില്‍ വീണ്ടും തുടങ്ങി; ബോട്ടുടമയ്ക്കെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തും; ബോട്ട് ജീവനക്കാർ ഒളിവിൽ

സ്വന്തം ലേഖിക മലപ്പുറം: താനൂരില്‍ 22 പേര്‍ മരിച്ച ബോട്ട് അപകടത്തിലെ പ്രതി നാസറിനെതിരെ ഇന്ന് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും. ഇന്നലെ കോഴിക്കോട് നിന്നും പിടിയിലായ നാസറിനെതിരെ ജനരോഷം ഉണ്ടാകുമെന്നത് കണക്കിലെടുത്ത് താനൂര്‍ സ്റ്റേഷനില്‍ എത്തിച്ചിരുന്നില്ല. നിരവധി ആളുകളാണ് ഇന്നലെ സ്റ്റേഷന് മുന്നില്‍ തടിച്ചു കൂടിയത്. അതിനിടെ അപകടം നടന്ന സ്ഥലത്ത് ഇന്നും തിരച്ചില്‍ തുടങ്ങി. ഇന്നലെ രഹസ്യ കേന്ദ്രത്തില്‍ വെച്ച്‌ നാസറിനെ ചോദ്യം ചെയ്തിരുന്നു. ബോട്ട് ഓടിച്ചിരുന്ന താനൂര്‍ ഒട്ടുംപുറം സ്വദേശിയായ സ്രാങ്ക് ദിനേശനും ജീവനക്കാരന്‍ രാജനും ഒളിവിലാണ്. മുന്‍ ദിവസങ്ങളില്‍ അമിതമായി […]