യുവതിയെ മർദ്ദിച്ചെന്ന പരാതി: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ കേസെടുത്തു; ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പുകള്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കേസെടുത്തു.

സുഹൃത്തായ സ്ത്രീയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
പരാതിയില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് വഞ്ചിയൂര്‍ പോലീസിനും മജിസ്‌ട്രേറ്റിനും യുവതി മൊഴി നല്‍കിയത്.

കഴിഞ്ഞ മാസം പതിനാലിനാണ് എല്‍ദോസും സുഹൃത്തായ യുവതിയും ചേര്‍ന്ന് കോവളത്തെത്തിയത്. അവിടെ വെച്ച്‌ വാക്കുതര്‍ക്കമുണ്ടാവുകയും തന്നെ എല്‍ദോസ് കുന്നപ്പിള്ളി മര്‍ദിച്ചുവെന്നാണ് പരാതി.