play-sharp-fill
കള്ള് കേസിലെ പ്രതികൾ ഫോറൻസിക് വ്യാജരേഖ ഉണ്ടാക്കി കോടതിയെ കബളിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കേരളാ ഹൈക്കോടതി

കള്ള് കേസിലെ പ്രതികൾ ഫോറൻസിക് വ്യാജരേഖ ഉണ്ടാക്കി കോടതിയെ കബളിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കേരളാ ഹൈക്കോടതി

സ്വന്തം ലേഖകൻ

കൊച്ചി: കള്ള് കേസിലെ പ്രതികൾ ഫോറൻസിക് വ്യാജരേഖ ഉണ്ടാക്കി കോടതിയെ കബളിപ്പിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന കേരളാ ഹൈക്കോടതി . തിരുവനന്തപുരം കെമിക്കൽ എക്‌സാമിനേഷൻ ലാബാണ് വ്യാജരേഖ തയ്യാറാക്കിയത്.

 

കള്ള് കേസിലെ പ്രതികൾക്ക് വേണ്ടിയാണ് ഉദ്യോഗസ്ഥർ വ്യാജ റിപ്പോർട്ട് തയാറാക്കിയത്് . ഫോറൻസിക് റിപ്പോർട്ട് വിശ്വസിച്ചു ഹൈക്കോടതി പ്രതികളെ കേസിൽ നിന്നും വെറുതെ വിടുകയായിരുന്നു . വ്യാജ റിപ്പോർട്ടാണ് കോടതിയിലേക്ക് ഉദ്യോഗസ്ഥർ സമപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പിന്നീട് കടുത്തുരുത്തി പൊലീസിന് തോന്നിയ സംശയമാണ് പ്രതികളുടെ കള്ളക്കളി പുറത്ത് കൊണ്ടുവന്നത്. ഫോറൻസിക് ലാബിൽ നടത്തിയ ആഭ്യന്തര പരിശോധനയിൽ റിപ്പോർട്ട് വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. സയന്റിഫിക് ഓഫീസർ ജയപ്രകാശ്, യുഡി ടൈപ്പിസ്റ്റ് മൻസൂർ ഷ എന്നിവർ ചേർന്നാണ് വ്യാജരേഖ തയ്യാറാക്കിയത്.