ചീട്ടുകളി കളത്തിൽ കാശിറക്കാൻ പൊലീസിനു കുടിവെള്ളവും മാസ്‌കും നൽകി..! ബ്ലേഡ് മാഫിയ സംഘത്തലവൻ പൊലീസിനെ വീഴ്ത്തിയത് കുടിവെള്ളവും മാസ്‌കും കൊറോണക്കാലത്ത് നൽകി; മുഖ്യമന്ത്രിയുടെ അടുപ്പക്കാരനെന്നും പ്രചാരണം

ചീട്ടുകളി കളത്തിൽ കാശിറക്കാൻ പൊലീസിനു കുടിവെള്ളവും മാസ്‌കും നൽകി..! ബ്ലേഡ് മാഫിയ സംഘത്തലവൻ പൊലീസിനെ വീഴ്ത്തിയത് കുടിവെള്ളവും മാസ്‌കും കൊറോണക്കാലത്ത് നൽകി; മുഖ്യമന്ത്രിയുടെ അടുപ്പക്കാരനെന്നും പ്രചാരണം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: മണർകാട്ടെ ചീട്ടുകളി കളത്തിൽ കാശിറക്കിയ ബ്ലേഡ് മാഫിയത്തലവൻ പൊലീസിനെ വീഴ്ത്തിയത് വെള്ളവും മാസ്‌കും നൽകി. കൊവിഡ് കാലത്ത് പൊലീസിനു വെള്ളവും മാസ്‌കും നൽകിയത് ഈ ബ്ലേഡ് മാഫിയ തലവനായിരുന്നു. ഇയാളുടെ സ്ഥലത്തു നിന്നാണ് മണർകാട് 17 ലക്ഷം രൂപയുടെ ചീട്ടുകളി പിടിച്ചത്. പൊലീസിനു മാസ്‌കും വെള്ളവും നൽകിയതിന്റെ ചിത്രങ്ങൾ ഇയാൾ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇത് മുതലെടുത്താണ് ഇയാൾ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ചീട്ടുകളി കളം നടത്തിയിരുന്നതെന്നാണ് വ്യക്തമാക്കുന്നത്.

ചീട്ടുകളി കളം ഒരുക്കിയത് ഈ ബ്ലേഡ് മാഫിയ തലവനാണ് എന്ന വ്യക്തമായ തെളിവ് ലഭിച്ചിട്ടു പോലും ഇയാൾക്കെതിരെ ഇതുവരെയും പൊലീസ് കേസെടുത്തിട്ടുപോലുമില്ലെന്നതാണ് ഏറെ രസകരം. മണർകാട് പ്രദേശത്തു മാത്രമല്ല, ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും ഇയാൾ നേതൃത്വം നൽകുന്ന ചീ്ട്ടുകളി കളങ്ങളുണ്ട്. ഇവിടെയെല്ലാം കൊവിഡ് കാലത്ത് നൽകിയ വെള്ളത്തിന്റെയും സാനിറ്റൈസറിന്റെയും മാസ്‌കിന്റെയും കണക്കു പറഞ്ഞാണ് ഇയാൾ പൊലീസിനെ വരുതിയ്ക്കു നിർത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊവിഡ് കാലത്ത് പോലും മണർകാട്ടേത് അടക്കമുള്ള ചീട്ടുകളി കേന്ദ്രങ്ങളിൽ ഇയാൾ ലക്ഷങ്ങൾ മറിയുന്ന ചീട്ടുകളി നടത്തിയിരുന്നതായാണ് വ്യക്തമാകുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഇവിടെ ആളുകൾ എത്തിയിരുന്നതായും തേർഡ് ഐ ന്യൂസ് ലൈവിന് സൂചന ലഭിച്ചിട്ടുണ്ട്.

ചീട്ടുകളി പിടിച്ചാൽ നടത്തിപ്പുകാരനെതിരെയും, വീട് വാടകയ്ക്കു കൊടുത്ത ആൾക്കെതിരെയും കേസെടുക്കണമെന്നാണ് ചട്ടം. എന്നാൽ, ഇതുവരെയും ഇയാൾക്കെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി പോലും അടുത്ത ബന്ധമുണ്ടെന്നാണ് ഇയാളുടെ പ്രചാരണം. അതുകൊണ്ടു തന്നെ ഇയാൾക്കെതിരെ കേസെടുക്കാൻ പൊലീസ് മടിക്കുകയാണ്.

ഗുണ്ടാ – ബ്ലേഡ് മാഫിയ ഇടപാടുകളുള്ള ഇയാൾക്കെതിരെ നേരത്തെ പൊലീസ് കാപ്പ അടക്കം ചുമത്തിയിരുന്നു. തട്ടിപ്പിലൂടെ ഭൂമിയും കെട്ടിടവും അടക്കം തട്ടിയെടുത്തതിന് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലടക്കം ഇയാൾ പ്രതിയാണ്. ഇയാളുടെ തട്ടിപ്പുകൾക്കു മറപിടിക്കുന്നതിനു വേണ്ടിയാണ് ഇപ്പോൾ പൊലീസിനു സഹായം നൽകിയിരിക്കുന്നതെന്നു വ്യക്തമാകുകയാണ്. അതുകൊണ്ടു തന്നെയാണ് ലക്ഷങ്ങളുടെ ചൂതാട്ടം നടന്നിട്ടു പോലും ഇയാൾക്കെതിരെ കേസെടുക്കാതിരിക്കുന്നത്്.