നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന പാൽവണ്ടിയ്ക്കു പിന്നിലിടിച്ചു: അപകടം പേരൂർ പൂവത്തുമ്മൂടിനു സമീപം; പാൽ വണ്ടിയുടെ ഡ്രൈവറായ തിരുവഞ്ചൂർ സ്വദേശിയ്ക്കു പരിക്ക്
തേർഡ് ഐ ബ്യൂറോ
കോട്ടയം: ഏറ്റുമാനൂർ – മണർകാട് ബൈപ്പാസ് റോഡിൽ നിർത്തിയിട്ടിരുന്ന പാൽ വണ്ടിയ്ക്കു പിന്നിൽ കാർ ഇടിച്ചു കയറി. ലോറിയുടെ ഡ്രൈവർക്കു സാരമായി പരിക്കേറ്റു. തിരുവഞ്ചൂർ കുഴിയാട്ടിൽ വിനീതിനാണ് പരിക്കേറ്റത്. പ്രദേശത്ത് വിവിധ പാക്കറ്റ് പാൽകമ്പനികളുടെ ഏജൻസിയെടുത്ത പാൽ വിതരണം നടത്തുന്ന ആളാണ് വിനീത്.
വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. പേരൂർ പൂവത്തുമ്മൂട് ഭാഗത്തെ കടകളിൽ പാൽ വിതരണം ചെയ്യാൻ എത്തിയതായിരുന്നു വിനീത്. ഈ സമയത്താണ് ഏറ്റുമാനൂർ ഭാഗത്തു നിന്നും ഒരു കാർ എത്തിയത്. അമിത വേഗത്തിൽ എത്തിയ കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന വിനീതിന്റെ മിനി ലോറിയുടെ പിന്നിൽ ഇടിയ്ക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സമയം മിനി ലോറിയ്ക്കുള്ളിൽ ഇരുന്ന പ്രദേശത്തെ കടകളിൽ ഇറക്കേണ്ട പാൽ പാക്കറ്റുകളുടെ കണക്ക് എടുക്കുകയായിരുന്നു വിനീത്്. ഈ സമയത്താണ് നിയന്ത്രണം വിട്ടെത്തിയ കാർ വിനീതിന്റെ വണ്ടിയുടെ പിന്നിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ വിനീതിന്റെ മുഖത്തും കാലിനും പരിക്കേൽക്കുകയായിരുന്നു.
തുടർന്നു, സ്ഥലത്ത് എത്തിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ വിനീതിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. വിനീതിന്റെ പരിക്ക് സാരമല്ല.