Thursday, April 23, 2026

നിയന്ത്രണം വിട്ട കാറും ബൈക്കും എം.സി റോഡിൽ തുരുത്തിയിൽ കൂട്ടിയിടിച്ചു: തുരുത്തി സ്വദേശിയായ യുവാവിന് ഗുരുതര പരിക്ക്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: നിയന്ത്രണം വിട്ട കാറും ബൈക്കും എം.സി റോഡിൽ കുട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. എം.സി റോഡിൽ തുരുത്തി ജംഗ്ഷനിലാണ് കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികന് പരിക്കേറ്റത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തുരുത്തി ആറ്റുകടവിൽ ടോണിയെ (29) ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുരുത്തി അഞ്ചൽകുറ്റിക്ക് സമീപം വെള്ളിയാഴ്ച്ച രാത്രി പത്ത് മണിയോടെ യായിരുന്നു അപകടം. ഗുരുതരമായ പരിക്കേറ്റ ബൈക്ക് യാത്രികനെ നാട്ടുകാരും പൊലീസും ചേർന്നാണ് ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ടോണിയുടെ അവസ്ഥ അതീവ ഗുരുതരമായി തുടരുകയാണ്.