Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ചെറുതോണി: നിയന്ത്രണം വിട്ട് 70 മീറ്ററോളം താഴ്ചയിലേക്കു കാര്‍ മറിഞ്ഞ കാറിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് യുവതി.

ജീവന്‍ തിരിച്ചു കിട്ടിയ യുവതി പരിഭ്രാന്തിയില്‍ കാറില്‍നിന്ന് ഇറങ്ങി നടക്കുന്നതിനിടെ കാലുതെറ്റി പുഴയില്‍ വീണു. ശക്തമായ ഒഴുക്കില്‍പ്പെട്ട യുവതി 100 മീറ്ററോളം ഒഴുകിയശേഷം പുല്ലില്‍ പിടിച്ചു ജീവിതത്തിലേക്ക് കയറി. ചെറുതോണി സ്വദേശിനി അനു മഹേശ്വരന്‍ ആണ് ‘മരണത്തെ തോല്‍പ്പിച്ച്‌ ജീവിതത്തിലേക്ക് തിരികെ കയറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തങ്കമണിയില്‍ നിന്നു ചെറുതോണിയിലെ വീട്ടിലേക്കു പോവുകയായിരുന്ന അനു ഓടിച്ചിരുന്ന കാര്‍ മരിയാപുരത്തിനു സമീപമാണു വ്യാഴാഴ്ച രാത്രി 7.30ന് അപകടത്തില്‍പെട്ടത്. കാറില്‍ മറ്റാരുമില്ലായിരുന്നു. മഴയായതിനാല്‍ പ്രദേശവാസികളും അറിഞ്ഞില്ല.

എതിര്‍ദിശയില്‍ നിന്ന് അമിത വേഗത്തിലെത്തിയ വാഹനത്തില്‍ ഇടിക്കാതെ കാര്‍ വെട്ടിച്ചതോടെ നിയന്ത്രണം വിട്ടു പുഴയോരത്തേക്കു കാര്‍ പലവട്ടം മറിഞ്ഞു വീണു. കാറില്‍ നിന്ന് ഒരുവിധത്തില്‍ പുറത്തിറങ്ങി മുന്നോട്ടു നീങ്ങുന്നതിനിടെയാണ് യുവതി പുഴയിലേക്കു വീണത്.

ശക്തമായ ഒഴുക്കില്‍ 100 മീറ്ററോളം തോട്ടിലൂടെ ഒഴുകിയെങ്കിലും തോട്ടിലെ പുല്ലില്‍ പിടിച്ചു കരകയറിയ അനു ചെന്നെത്തിയത് മരിയാപുരം പിഎച്ച്‌സിയുടെ പിന്നിലേക്കായിരുന്നു. തൃശൂര്‍ മെഡിക്കല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റ് മഹേശ്വരന്റെ ഭാര്യയാണ് അനു.