Spread the love

 

ആലപ്പുഴ: വീട്ടുപറമ്പിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ യുവാവ് പിടിയിൽ. അമ്പലപ്പുഴ ആര്യാട് സ്വദേശി ശംഭു രങ്കനാണ് (31) പിടിയിലായത്. ഇയാൾ താമസിക്കുന്ന വീടിന് പിന്നിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടി കണ്ടെത്തി.

video
play-sharp-fill

 

189 സെൻ്റീ മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി നട്ടു നനച്ചു വളർത്തിയ കുറ്റത്തിനും 20 ഗ്രാം കഞ്ചാവ് പാൻ്റിൻ്റെ പോക്കറ്റിൽ സൂക്ഷിച്ച കുറ്റത്തിനും യുവാവിനെതിരെ കേസ് എടുത്തു. ആലപ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എം.ആർ. മനോജും പാർട്ടിയും നടത്തിയ പരിശോധനയിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് യുവാവിനെതിരെ കേസെടുത്തത്.

 

പരിശോധനയിൽ അസി. എക്സൈസ് ഇൻസ്പെക്ടർമാരായ പി.ആർ. പ്രബീൺ, വി.കെ. മനോജ് കുമാർ, പ്രിവൻ്റീവ് ഓഫീസർമാരായ ബി.എം. ബിയാസ്, സി. റിനീഷ്, സി.ഇ.ഒ മാരായ എച്ച്. മുസ്തഫ, ബി. സുബിൻ, വനിത സി.ഇ.ഒ എം. അനിത എന്നിവരും പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group