ഇരിങ്ങാലക്കുടയിൽ വൻ കഞ്ചാവ് വേട്ട; 40 പാക്കറ്റുകളിൽ പൊതിഞ്ഞ് പ്ലാസ്റ്റിക്ക് ഷിറ്റ് കൊണ്ട് മറച്ച 70 കിലോയോളം കഞ്ചാവ് കണ്ടെത്തി; പ്രതികൾക്കായി അന്വേഷണം ആരംഭിച്ച് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൃശൂർ : ഇരിങ്ങാലക്കുടയിൽ 70 കിലോയോളം കഞ്ചാവ് കണ്ടെത്തി. ഇരിങ്ങാലക്കുട കാട്ടൂർ റോഡിൽ ചുങ്കത്ത് ഒഴിഞ്ഞ പറമ്പിൽ നിന്നാണ് പാക്കറ്റുകളായി സൂക്ഷിച്ച നിലയിൽ 70 കിലോയോളം കഞ്ചാവ് കണ്ടെത്തിയത്.

കാട്ടൂർ സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. 40 പാക്കറ്റുകളിൽ പൊതിഞ്ഞ് പ്ലാസ്റ്റിക്ക് ഷിറ്റ് കൊണ്ട് മറച്ച നിലയിലായിരുന്നു കഞ്ചാവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഴക്കം ചെന്ന പാക്കറ്റുകൾ പലതും ദ്രവിച്ച് പൊട്ടിയിരുന്നു. പ്രതികൾക്കായി അന്വേഷണം ആരംഭിച്ച് പൊലീസ് .