play-sharp-fill
സംസ്ഥാനത്ത് ദുഃഖാചരണം : പന്തളം നഗരസഭയിൽ കേക്ക് മുറിച്ച് ആഘോഷം ; വാർഷികാഘോഷം നടത്തിയത് ന​ഗരസഭയുടെ വെൽനെസ് സെന്ററിൽ

സംസ്ഥാനത്ത് ദുഃഖാചരണം : പന്തളം നഗരസഭയിൽ കേക്ക് മുറിച്ച് ആഘോഷം ; വാർഷികാഘോഷം നടത്തിയത് ന​ഗരസഭയുടെ വെൽനെസ് സെന്ററിൽ

സ്വന്തം ലേഖകൻ

പന്തളം: വയനാട് മുണ്ടക്കൈയിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ഔദ്യോ​ഗിക ദു:ഖാചരണത്തിനിടെ പന്തളം ന​ഗരസഭയിൽ കേക്ക് മുറിച്ച് ആഘോഷം. പന്തളം ന​ഗരസഭയുടെ വെൽനെസ് സെന്ററിലാണ് കേക്ക് മുറിച്ച് വാർഷികാഘോഷം നടത്തിയത്.

ചൊവ്വാഴ്ച്ച വൈകിട്ടാണ് മുടിയൂർക്കോണത്തുള്ള വെൽനെസ് സെൻ്ററിൽ കേക്ക് മുറിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ആഘോഷം നടത്തിയത്. നഗരസഭാ ചെയര്‍പേഴ്സണ്‍ സുശീല സന്തോഷാണ് കേക്ക് മുറിച്ച് പങ്കുവെച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബെന്നി മാത്യുവും വെല്‍നെസ് സെന്ററിലെ ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. ന​ഗരസഭാ കൗൺസിൽ യോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി ​ദേശീയ പതാക താഴ്ത്തിക്കെട്ടിയ ശേഷമാണ് വെൽനെസ് സെൻ്ററിൻ്റെ വാർഷികാഘോഷം നടത്തിയത്. ജൂലൈ 30 മുതലുള്ള മൂന്ന് ദിവസങ്ങളിലാണ് സംസ്ഥാനത്ത് ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നത്.