
കേബിൾ ടിവിയുടെ ബില്ലിന്റെ കൂടെ അധികതുകയും എഴുതിക്കൊടുത്ത് തട്ടിപ്പിന് ശ്രമം : ചോദ്യം ചെയ്ത വീട്ടമ്മയേയും കുടുംബത്തെയും വീടുകയറി ആക്രമിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയു ചെയ്തു ; മധ്യവയസ്കനെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു
സ്വന്തം ലേഖകൻ
ഗാന്ധിനഗർ : വീട്ടമ്മയെയും കുടുംബത്തെയും വീടുകയറി ആക്രമിക്കുകയും, ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്ത കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര അങ്ങാടി ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടിൽ കുഞ്ഞുമോൻ എന്ന് വിളിക്കുന്ന കുമാർ (62) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
കേബിൾ ടിവിയുടെ മാസ പിരിവുകാരനായ ഇയാൾ പണം പിരിക്കാന്‍ വീട്ടമ്മയുടെ വീട്ടിലെത്തുകയും വീട്ടമ്മയിൽ നിന്ന് 500 രൂപ വാങ്ങിയതിനു ശേഷം ബാക്കി നൽകാതെ ബില്ലിൽ ഇനിയും 40 രൂപ കൂടി വേണമെന്ന് എഴുതിക്കൊടുത്തതിനെ വീട്ടമ്മ ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം വീട്ടമ്മയെയും, കുടുംബത്തെയും ഉപദ്രവിക്കുകയും ജാതി പേര് വിളിച്ച് അധിക്ഷേപിക്കുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്. ഓ ഷിജി കെ, എസ്.ഐ സുധി. കെ.സത്യപാലൻ, എ.എസ്.ഐ പത്മകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.