നിര്‍ത്തിയിട്ട ബസിന് പിന്നിലേക്ക് പിക്കപ്പ് ഇടിച്ച്‌ കയറി; ചികിത്സ കിട്ടാതെ ഡ്രൈവര്‍ മരിച്ചു; പുലർച്ചെ ആയതിനാൽ അപകടം ശ്രദ്ധയിൽപ്പെട്ടില്ലെന്ന് നാട്ടുകാർ

Spread the love

തൃശൂർ: തൃശൂർ മുടിക്കോട് ദേശീയ പാതയുടെ സർവീസ് റോഡില്‍ നിർത്തിയിട്ട ബസിന് പിന്നില്‍ പിക്കപ്പ് വാനിടിച്ച്‌ ഡ്രൈവർ മരിച്ചു.

video
play-sharp-fill

തമിഴ്നാട്ടുകാരനായ കറുപ്പയ്യ സ്വാമി (57) ആണ് മരിച്ചത്.

ആപകടം ആരുടേയും ശ്രദ്ധയില്‍പ്പെടാതിരുന്നതിനാല്‍ ചികിത്സ കിട്ടാതെയാണ് പിക്കപ്പ് വാൻ ഡ്രൈവറുടെ മരണം. ഇന്ന് പുലർച്ചെ നടന്ന അപകടം നാട്ടുകാർ അറിഞ്ഞത് നേരം പുലർന്ന ശേഷമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിക്കപ്പ് വാൻ ബസിന് പിന്നിലേക്ക് ഇടിച്ച്‌ കയറുകയായിരുന്നു. വാൻ ബസിനോട് ചേർന്ന് ഞെരിഞ്ഞമർന്ന നിലയിലാണ്. മുൻഭാഗം പൂർണമായും തകർന്നു.

സർവീസ് റോഡിലെ അപകടം ആരും ശ്രദ്ധിച്ചിരുന്നില്ല. നേരം പുലർന്ന ശേഷമാണ് നാട്ടുകാർ അപകടം അറിയുന്നത്. തുടർന്ന് പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു.

ഫയർഫോഴ്സും പൊലീസും ചേർന്ന് മൃതദേഹം പുറത്തെടുത്തു. ഡ്രൈവറുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തമിഴ്നാട് സ്വദേശിയുടെ ബന്ധുക്കളെ വിവരമറിയിക്കാൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.