യാത്രക്കാരെ പെരുവഴിയിലിറക്കിവിട്ട് അന്തർസംസ്ഥാന സ്വകാര്യബസ് : പ്രതിഷേധം കനത്തതോടെ ബസ് ഡ്രൈവർ അകത്ത്; എത്ര കൊണ്ടാലും പഠിക്കാതെ ബസ് ജീവനക്കാർ

യാത്രക്കാരെ പെരുവഴിയിലിറക്കിവിട്ട് അന്തർസംസ്ഥാന സ്വകാര്യബസ് : പ്രതിഷേധം കനത്തതോടെ ബസ് ഡ്രൈവർ അകത്ത്; എത്ര കൊണ്ടാലും പഠിക്കാതെ ബസ് ജീവനക്കാർ

Spread the love

പാ​റ​ശാ​ല: സ്റ്റോ​പ്പ് എ​ത്തും മു​ൻപ് യാ​ത്ര​ക്കാ​രെ പെ​രു​വ​ഴി​യി​ൽ സ്വകാര്യ ബസ് ജീവനക്കാർ ഇ​റ​ക്കി​വി​ട്ടു. ബംഗളൂരു- തി​രു​വ​ന​ന്ത​പു​രം സ​ർ​വീ​സ് ന​ട​ത്തു​ന്ന മാ​ജി​ക് എ​ക്സ്പ്ര​സി​ലെ ജീ​വ​ന​ക്കാ​രാ​ണ് യാ​ത്ര​ക്കാ​രെ വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ട​ത്. ബ​​സിന് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലേ​ക്ക് ക​ട​ക്കാ​ൻ അ​നു​മ​തി ഇ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പാറശാലയിൽ എത്തിയപ്പോഴാ​ണ് സം​ഭ​വം.

വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്തി​ന് പു​റ​പ്പെ​ടേ​ണ്ട ബ​സ് ബം​ഗ​ളൂ​രു​വി​ൽ​ നി​ന്ന് തി​രി​ച്ച​ത് ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണെ​ന്നും യാത്രക്കാ​ർ ആ​രോ​പി​ച്ചു. പാ​റ​ശാ​ല​യി​ൽ യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ബ​സ് ഡ്രൈ​വ​റെ പൊലീ​സ് കസ്റ്റ​ഡി​യി​ലെ​ടു​ത്തു.

അന്തർസംസ്ഥാന സർവീസ് നടത്തുന്ന കല്ലട ബസിൽ യാത്രക്കാരെ മർദ്ദിച്ചതിന് തുടർന്നുള്ള വിവാദങ്ങൾ കെട്ടടങ്ങിയതോടെയാണ് വീണ്ടും സമാന സംഭവങ്ങൾ തലപൊക്കി വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group