സ്വകാര്യ ബസ്സും ട്രക്കും കൂട്ടിയിടിച്ച് അപകടം, പിന്നാലെ വന്ന കാറിൻറെ നിയന്ത്രണം വിട്ടു, അപകടത്തിൽ 24 പേർക്ക് പരിക്ക്, ബസ് അമിതവേഗതയിലെന്ന് യാത്രക്കാർ

Spread the love

 

പാലക്കാട്:  കരിമ്പ പനയമ്പാടത്ത് സ്വകാര്യ ബസ്സും ട്രക്കും കാറും കൂട്ടിയിടിച്ച് കുട്ടികള്‍ അടക്കം 24 പേര്‍ക്ക് പരിക്ക്. ബസും ട്രക്കും കൂട്ടിയിടിച്ചതോടെ പുറകില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് ട്രക്കില്‍ ഇടിക്കുകയായിരുന്നു.

 

ഇന്ന് രാവിലെ 6.30 ഓടെയാണ് അപകടമുണ്ടായത്. പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കോഴിക്കോട് ഭാഗത്തുനിന്നും പാലക്കാട്ടേക്ക് വരികയായിരുന്ന ട്രക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. സ്വകാര്യബസ് കെഎസ്ആര്‍ടിസിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രക്കില്‍ ഇടിക്കുകയായിരുന്നു. ഇതോടെ തൊട്ടുപുറകില്‍ വന്ന കാറും ട്രക്കില്‍ ഇടിച്ചു.

 

ബസ് അമിതവേഗതയിലായിരുന്നെന്നും നേരത്തെയും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ബേസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിനി പറഞ്ഞു. ബസ് യാത്രക്കാരായ 13 പേരെയും കാറിലുണ്ടായിരുന്ന 3 പേരെയും ലോറി ഡ്രൈവറെയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group