ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം :       ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച്     നിരവധി പേർക്ക് പരിക്ക്. കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷൻ സമീപമുള്ള വളവിൽ വെച്ച് തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച ബസും ശബരിമല തീർഥാടനം കഴിഞ്ഞ് വന്ന പോണ്ടിച്ചേരിയിൽ നിന്നും ഉള്ള തീർഥാടകരുടെ ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

 

ഞായറാഴ്ച വൈകുന്നേരം അഞ്ചാരയോടെയാണ് അപകടം ഉണ്ടായത്. തീർഥാടകാരുമായി വന്ന പോണ്ടിച്ചേരി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം . ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group