
സ്വന്തം ലേഖിക
ചാലക്കുടി: തമിഴ്നാട് ഡിണ്ടിഗലിലുണ്ടായ ബസപകടത്തിൽ മരിച്ചവരിൽ മലയാളി. തൃശ്ശൂർ ചാലക്കുടി സ്വദേശിനിയും മധുര മെഡിക്കൽ കോളേജിലെ എം.ഡി വിദ്യാർഥിനിയുമായ ഡോ.ഡീൻ മരിയ (26) ആണ് മരിച്ചത്.തിങ്കളാഴ്ച പുലർച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന് മധുരയ്ക്ക് പോവുകയായിരുന്ന എസ്.പി.എസ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഡിണ്ടിഗലിലെ ടോൾപ്ലാസയ്ക്കടുത്ത് വൈദ്യുതിത്തൂണിൽ ഇടിച്ച് ബസ് ചെരിഞ്ഞായിരുന്നു അപകടം. ഡീൻമരിയ ബർത്തിൽ കിടന്നുറങ്ങുകയായിരുന്നു. ബസ് ചെരിഞ്ഞപ്പോൾ പുറത്തേക്ക് തെറിച്ചു വീണ് ഗുരുതരമായി പരിക്കറ്റ ഡീനിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.ചാലക്കുടി നഗരസഭാ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കോൺട്രാക്ടറുമായ ജോസ് മാനാടന്റെ മകളാണ് ഡീൻ മരിയ. ആളൂർ അരീക്കാട്ട് അരുൺ പയസിന്റെ ഭാര്യയാണ്. അമ്മ: വത്സ, സഹോദരൻ: ടെറിൻ.