യാത്രക്കാരിക്കു നെഞ്ച് വേദന; ട്രിപ്പു മുടക്കി ആശുപത്രിയിലേക്ക്; ഒരു ജീവൻ രക്ഷിച്ച്  വില്ലൻ ജോണി  നായകനായി

യാത്രക്കാരിക്കു നെഞ്ച് വേദന; ട്രിപ്പു മുടക്കി ആശുപത്രിയിലേക്ക്; ഒരു ജീവൻ രക്ഷിച്ച് വില്ലൻ ജോണി നായകനായി

സ്വന്തം ലേഖകൻ

ചാ​വ​ക്കാ​ട്: “വി​ല്ല​ന്‍ ജോണി’ നാ​യ​ക​നാ​യി, ഒ​രു ജീ​വ​ന്‍ ര​ക്ഷി​ച്ചു. ചാ​വ​ക്കാ​ട് നി​ന്ന് പ​റ​പ്പൂ​ര്‍വ​ഴി തൃ​ശൂ​രി​ലേ​ക്ക് സര്‍വീസ് നടത്തുന്ന ജോ​ണി ബ്ര​ദേ​ഴ് സി​ന്‍റെ “വി​ല്ല​ന്‍’ എ​ന്ന ബ​സും അ​തി​ലെ ജീ​വ​ന​ക്കാ​രു​മാ​ണ് നാ​യ​ക​വേ​ഷം കെ​ട്ടി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ചാ​വ​ക്കാ​ടു​നി​ന്ന് പു​റ​പ്പെ​ട്ട ബ​സി​ലെ യാ​ത്ര​ക്കാ​രി​ക്കു പ​റ​പ്പൂ​രി​ല്‍​വ​ച്ച്‌ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടു. സ​ഹ​യാ​ത്രി​ക​ര്‍ വി​വ​രം ജീ​വ​ന​ക്കാ​രോ​ടു പ​റ​ഞ്ഞു. ട്രി​പ്പ് ക​ട്ട് ചെ​യ്ത് ബ​സ് നേ​രെ അ​മ​ല ആ​ശു​പ​ത്രി​യി​ലേ​ക്കു പാ​ഞ്ഞു. ആം​ബു​ല​ന്‍​സി​ന്‍റെ വേ​ഗ​ത​യി​ല്‍.അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ എ​ത്തി​ക്കു​ക മാ​ത്ര​മ​ല്ല രോ​ഗി​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​വും ചെ​യ്തു​കൊ​ടു​ത്താ​ണു ബ​സ് ജീ​വ​ന​ക്കാ​രാ​യ റി​ബി​ന്‍ ബാ​ല​ന്‍, ഷം​സീ​ര്‍ എ​ന്നി​വ​ര്‍ വീ​ണ്ടും പ​തി​വ് സ​ര്‍​വീ​സി​നാ​യി നി​ര​ത്തി​ല്‍ ഇ​റ​ങ്ങി​യ​ത്. ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ മാ​തൃ​കാ​പ​ര​മാ​യി പ്ര​വ​ര്‍​ത്തി​ച്ച ബ​സ് ജീ​വ​ന​ക്കാ​ര്‍​ക്ക് അ​ന്ന​ക​ര ബ​സ് യാ​ത്ര​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്നേ​ഹോ ​പ​ഹാ​ര​ങ്ങ​ള്‍ ന​ല്‍​കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group