സ്വകാര്യ ബസുകൾക്ക് വാഹന നികുതി അടയ്ക്കാൻ സാവകാശം അനുവദിച്ച് സർക്കാർ : മോട്ടോർ വാഹനവകുപ്പ് ചട്ടം ഭേദഗതി ചെയ്ത് അടുത്ത ദിവസം തന്നെ ഉത്തരവ് ഇറക്കുമെന്ന് ഗതാഗതമന്ത്രി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ വരുമാനം കുറഞ്ഞ സ്വകാര്യ ബസുകൾക്ക് വാഹന നികുതി അടയ്ക്കാൻ സാവകാശം അനുവദിച്ച് സർക്കാർ ഉത്തരവ്. നികുതി അടയ്ക്കാൻ ഒരു മാസത്തെ സാവകാശമാണ് സർക്കാർ അനുവദിച്ചത്.ഇതുമായി ബന്ധപ്പെട്ട് മോട്ടോർ വാഹനവകുപ്പ് ചട്ടം ഭേദഗതി ചെയ്ത് അടുത്ത ദിവസം തന്നെ ഉത്തരവ് ഇറക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.
Third Eye News Live
0