Spread the love

കാ​ഞ്ഞി​ര​പ്പ​ള്ളി: പാ​റ​ത്തോ​ട് ഗ്രേ​സി മെ​മ്മോ​റി​യ​ല്‍ ഹൈ​സ്‌​കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​നി​ക്ക് വീ​ടൊ​രു​ക്കി ന​ല്‍​കു​ന്നു.

video
play-sharp-fill

സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും സു​മ​ന​സു​ക​ളും സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്‍റ് എ​സ്എ​ന്‍​ഡി​പി കോ​രു​ത്തോ​ട് 1493-ാം ന​മ്പ​ര്‍ ശാ​ഖ​യും ചേ​ര്‍​ന്നാ​ണ് നി​ർ​ധ​ന​യാ​യ വി​ദ്യാ​ര്‍​ഥി​നി​ക്ക് വീ​ട് നി​ര്‍​മി​ച്ച് ന​ൽ​കു​ന്ന​ത്.

നി​ല​വി​ല്‍ ഇ​വ​ര്‍ വാ​ട​ക വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​നി​യു​ടെ മാ​താ​വ് വ​ര്‍​ഷ​ങ്ങ​ളാ​യി കാ​ന്‍​സ​റി​ന് ചി​കി​ത്സ​യി​ലു​മാ​ണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാ​ല​പ്ര​യി​ല്‍ നി​ര്‍​മി​ക്കു​ന്ന വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ടീ​ല്‍ ഇ​ന്നു രാ​വി​ലെ 9.30ന് ​സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എം​എ​ല്‍​എ ന​ട​ത്തും.

രണ്ടു മു​റി​യും ഹാ​ളും അ​ടു​ക്ക​ള​യും സി​റ്റൗ​ട്ടു​മാ​യി നി​ര്‍​മി​ക്കു​ന്ന വീ​ടി​ന് ഒ​ൻ​പ​ത് ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണു ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കും.

എ​ത്ര​യും വേ​ഗം നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി ജ​നു​വ​രി​യോ​ടെ വീ​ട് കൈ​മാ​റാ​നാ​ണു ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​ഥ​മാ​ധ്യാ​പി​ക ലെ​റ്റി സി. ​തോ​മ​സ്, പിടി​എ പ്ര​സി​ഡ​ന്‍റ് ടി.​എ. സൈ​നി​ല്ല, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ടോ​മി ജേ​ക്ക​ബ്, മാ​നേ​ജിം​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി മ​ങ്കു​ഴി​യി​ല്‍, സീനി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് ദീ​പ ഷാ​ജി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.