
ബി.എസ്.എൻ.എൽ സഹകരണ സംഘം തട്ടിപ്പ് കേസ്; പ്രധാന പ്രതി പിടിയിൽ; ഒളിവിലായിരുന്ന പ്രതിയെ കൊട്ടാരക്കരയിൽ നിന്നുമാണ് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബി.എസ്.എൻ.എൽ എൻജിനീയറിങ് സഹകരണ സംഘം തട്ടിപ്പ് കേസിലെ പ്രധാന പ്രതി പിടിയിൽ. സംഘം പ്രസിഡന്റ് കൂടിയായ കേസിലെ ഒന്നാം പ്രതി ഗൗരീശപട്ടം സ്വദേശി ഗോപിനാഥൻ നായരെയാണ് (73) ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്.
കൊട്ടാരക്കരയിയിലെ സ്വകാര്യ ബസ് സ്റ്റാൻഡിനടുത്ത് ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ഇതോടെ കേസിൽ രണ്ടുപേർ അറസ്റ്റിലായിട്ടുണ്ട്. നിക്ഷേപകരിൽനിന്ന് 44.14 കോടി രൂപ തട്ടിയെടുത്തെന്നാണ് പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നത്. സംഘം സെക്രട്ടറി നേമം സ്വദേശി പ്രദീപ്കുമാർ നേരത്തേ അറസ്റ്റിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിലെ മറ്റൊരു പ്രധാന പ്രതിയും ആർ.എസ്എസ്, ബി.ജെ.പി പ്രവർത്തകനുമായ എ.ആർ. രാജീവിനെക്കൂടി പിടികൂടാനുണ്ട്. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡി.വൈ.എസ്.പി സജാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗോപിനാഥൻ നായരെ കസ്റ്റഡിയിലെടുത്തത്. ചതി, വിശ്വാസവഞ്ചന, പണാപഹരണം തുടങ്ങിയ വകുപ്പുകളാണ് ഗോപിനാഥൻ നായർക്കെതിരെ ചുമത്തിയിരിക്കുന്നത്. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.