വീട് വൃത്തിയാക്കാൻ അറിയാമോ…? നിങ്ങളെ കാത്തിരിക്കുന്നത് 18.5 ലക്ഷം രൂപ മാസ ശമ്പളം ; സമൂഹമാധ്യമങ്ങളിൽ വൈറലായി വീട്ടുജോലിക്കാരനെ തേടിയുള്ള ബ്രിട്ടണിലെ റോയൽ ഫാമിലിയുടെ പരസ്യം
സ്വന്തം ലേഖകൻ
തിരുവനന്തപുരം : വീട് വൃത്തിയാക്കാൻ അറിയാമെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് 18.5 ലക്ഷം രൂപ മാസ ശമ്പളം. ബ്രിട്ടണിലെ റോയൽ ഫാമിലിയുടെ അപേക്ഷ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തന്നെ വൈറലായി മാറിയിരിക്കുകയാണ്,
രാജകുടുബത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് രാജകുടുംബം ഇതുസംബന്ധിച്ചുള്ള അറിയിപ്പ് നൽകിയിരിക്കുന്നത്. വീട്ടുജോലിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടാൽ 18,38,198 രൂപയാണ് മാസശമ്പളമായി നൽകുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദി റോയൽ ഹൗസഹോൾഡ് എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ വിശദമാക്കിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിൻഡ്‌സർ കാസ്റ്റിലിലാണ് ജോലിയെങ്കിലും ബക്കിംഗ്ഹാം കൊട്ടാരത്തിലും ജോലിയെടുക്കേണ്ടിവരും.
രാജകൊട്ടാരത്തിൽ തന്നെ താമസിച്ച് ജോലി ചെയ്യണം തെരഞ്ഞടുക്കപ്പെടുന്നവർക്കുള്ള മറ്റൊരു നിബന്ധന. ഇന്റീരിയറുകളും വീടിനുള്ളിലെ മറ്റ് സാധനങ്ങളും വൃത്തിയായും ശ്രദ്ധയോടെയും പരിപാലിക്കുക എന്നതാണ് ജോലിയെ കുറിച്ച് പരസ്യത്തിൽ നൽകിയിരിക്കുന്ന വിശദീകരണം.
ഇംഗ്ലീഷും കണക്കും അറിയുന്നവർ മാത്രം അപേക്ഷിച്ചാൽ മതിയെന്നും നോട്ടിഫിക്കേഷനിലുണ്ട്. വർഷത്തിൽ 33 ദിവസം അവധി അനുവദിക്കും. പെൻഷനും ഉണ്ടായിരിക്കും. ഇതിനൊപ്പം രാജകീയ സൗകര്യങ്ങളും ലഭിക്കും.
അതകേസമയം ജോലിക്കായുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഇന്നാണ്. അതിനുശേഷം വെർച്വൽ ഇന്റർവ്യൂ ഉണ്ടാകും. തിരഞ്ഞെടുക്കപ്പെട്ടാൽ ആദ്യ 13 മാസം കൊട്ടാരത്തിൽ പരിശീലനം നൽകും. പരിശീലനം നൽകാൻ ഒരു ട്രെയിനർ ഉണ്ടായിരിക്കും. ഹൌസ് കീപ്പിംഗ് കരിയറിലെ എല്ലാ സാങ്കേതിക പരിചയവും ഈ കാലയളവിൽ പഠിച്ചെടുക്കണം. ഇതിന് ശേഷമായിരിക്കും കൊട്ടാര ജോലിക്കാരനായി സ്ഥിര നിയമനം നൽകുകയ
എലിസബത്ത് രാജ്ഞിയുടെ കീഴിൽ ബ്രിട്ടീഷ് രാജകുടുംബത്തിന് പലയിടങ്ങളിലായി നിരവധി വസതികളുണ്ട്. വീട്ടുജോലിക്കാരും ക്ലീനിംഗ് ജോലിക്കാരും അടക്കം ഒരുപാട് ജീവനക്കാർ ഇവിടങ്ങളിലായി ജോലിക്കാരായുമുണ്ട്. ബക്കിംഗ് ഹാം പാലസിലാണ് രാജ്ഞി താമസിക്കാറെങ്കിലും കോവിഡ് വ്യാപനത്തെ തുടർന്ന് താമസം വിൻഡ്‌സർ കാസ്റ്റിലിലേക്ക് മാറ്റിയിരിക്കുകയാണ് ഇപ്പോൾ.