
സ്വന്തം ലേഖകൻ
കോട്ടയം: അഴിമതിക്കാരെ തട്ടിയിട്ട് നടക്കാൻ വയ്യാത്ത അവസ്ഥയ്ക്ക് മാറ്റം വരുന്നു. സർക്കാർ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, സർക്കാർ ഓണേറേറിയം കൈപ്പറ്റുന്ന പൊതുജന സേവകർ എന്നിവർ നിയമാനുസൃത സർക്കാർ സേവനം നൽകുന്നതിന് പണമോ പാരിതോഷികമോ ആവശ്യപ്പെട്ടാൽ ഒട്ടും മടിക്കേണ്ട വിജിലൻസിനെ വിളിക്കൂ.
കോട്ടയം വിജിലൻസിൻസിന്റെ അഴിമതി വിരുദ്ധ പ്രചരണത്തിനായി സോഷ്യൽ മീഡിയയിൽ വഴി പങ്കുവെച്ച വാചകങ്ങളാണ് ഇത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരസ്യത്തിൽ വിജിലൻസ് എസ്പി മുതൽ ഡിവൈഎസ്പി വരെയുള്ളവരുടെ ഫോൺ നമ്പർ നൽകിയിട്ടുണ്ട്. അഴിമതിക്കാരെ പിടിച്ചതുമായി ബന്ധപ്പെട്ട് പത്രമാധ്യമങ്ങളിലും, തേർഡ് ഐ ന്യൂസിലും വന്ന വാർത്തകൾ പങ്കു വച്ചുകൊണ്ടാണ് പരസ്യ വാചകം.
നിയമാനുസൃത സർക്കാർ സേവനം നൽകുന്നതിന് കൈക്കൂലി വാങ്ങുന്ന അഴിമതി വീരന്മാർക്ക് എട്ടിന്റെ പണിയാണ് സോഷ്യൽ മീഡിയ വഴിയുള്ള പ്രചരണം. ഇതുവഴി അഴിമതിക്കാരായ കൂടുതൽ ഉദ്യോഗസ്ഥരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കഴിയുമെന്ന വിശ്യാസത്തിലാണ് വിജിലൻസ് ഉദ്യോഗസ്ഥർ







