സ്വന്തം ലേഖകൻ
കോട്ടയം: ബ്രസീലിയൻ സോക്കർ സ്‌കൂൾ കുട്ടികൾക്കായി ഓൺലൈൻ ഫുട്‌ബോൾ പരിശീലന പരിപാടി ആരംഭിച്ചു. നാലു മുതൽ പതിനാല് വയസുവരെയുള്ള കുട്ടികൾക്കായാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
ബ്രിട്ടൺ ആസ്ഥാനമായി 20 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ ഫുട്‌ബോൾ പരിശീലന സംഘടനയാണ് ബ്രസീലിയൻ സോക്കർ സ്‌കൂൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിദിന പരിശീലന മൊഡ്യൂളുകൾ പൂർത്തിയാക്കുന്ന എല്ലാവർക്കും രാജ്യാന്തര അംഗീകാരമുള്ള ബ്രസീലിയൻ സോക്കർ സ്‌കൂൾ സർട്ടിഫിക്കറ്റ് ലഭിക്കും.
വീടിനുള്ളിൽ ഇരുന്ന് ഫുട്‌ബോൾ പഠിക്കാൻ സാധിക്കുന്ന പദ്ധതിയിലേയ്ക്കു രജിസ്‌ട്രേഷൻ ആരംഭിച്ചു. ഫോൺ – 7758844548, 88488380979.