video
play-sharp-fill
പതിറ്റാണ്ടുകളുടെ പഴക്കം..! ഒരു സര്‍ക്കാരിന്റെ കാലത്തുണ്ടായ മാലിന്യമല്ല ബ്രഹ്മപുരത്തേത്; ആക്ഷേപങ്ങള്‍ പരിശോധിക്കുമെന്ന് എം വി ഗോവിന്ദന്‍

പതിറ്റാണ്ടുകളുടെ പഴക്കം..! ഒരു സര്‍ക്കാരിന്റെ കാലത്തുണ്ടായ മാലിന്യമല്ല ബ്രഹ്മപുരത്തേത്; ആക്ഷേപങ്ങള്‍ പരിശോധിക്കുമെന്ന് എം വി ഗോവിന്ദന്‍

സ്വന്തം ലേഖിക

കൊച്ചി: ഒരു സര്‍ക്കാരിന്റെ കാലത്തുണ്ടായ മാലിന്യമല്ല ബ്രഹ്മപുരത്തേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

ആക്ഷേപങ്ങള്‍ പരിശോധിക്കുമെന്നും തദ്ദേശ വകുപ്പിനെതിരായ അന്വേഷണം ശരിയല്ലെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. സര്‍ക്കാരിനും കോര്‍പ്പറേഷനും ജനങ്ങള്‍ക്കും വിഷയത്തില്‍ ഉത്തരവാദിത്തമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു സര്‍ക്കാരിന്റെ കാലത്തുണ്ടായ മാലിന്യമല്ല ബ്രഹ്മപുരത്തേത്. പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കൃത്യമായ നടപടികളുണ്ടാകും. കൊല്ലം മാതൃകയില്‍ മാലിന്യ സംസ്കരണം നടക്കും. ആക്ഷേപങ്ങള്‍ പരിശോധിക്കും. മുഖ്യമന്ത്രിയും ഇക്കാര്യം വ്യക്തമാക്കിയതാണ്.

കരാര്‍ കമ്പനിക്ക് പണം കൊടുത്തതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ ശരിയല്ലെന്നും തദ്ദേശവകുപ്പ് കൃത്യമായി പരിശോധിച്ചാണ് പണം നല്‍കിയതെന്നും അദ്ദേഹം വിശദീകരിച്ചു. താന്‍ മന്ത്രിയായിരിക്കുമ്പോഴും മേയറെയും കരാറുകാരെയും വിളിച്ച്‌ റിവ്യു നടത്തിയിട്ടുണ്ട്.

പ്രശ്ന പരിഹാരത്തിന് സര്‍ക്കാരിനും ജനങ്ങള്‍ക്കും നഗരസഭയ്ക്കും എല്ലാം ഉത്തരവാദിത്തമുണ്ട്. നല്ല ജാഗ്രതയുള്ള പണി സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നുമായിരുന്നു വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം.’