അറയ്ക്കൽ ജോയിയുടെ മരണം: പിന്നിൽ ശതകോടീശ്വരൻ ബി.ആർ ഷെട്ടി; ജോയിയെ ഷെട്ടി ചതിച്ചു കൊലയ്ക്കു കൊടുത്തു; വെളിപ്പെടുത്തലുമായി ബന്ധുക്കൾ ഉടൻ എത്തുമെന്നു സൂചന; സംസ്‌കാരച്ചടങ്ങിന് മാധ്യമപ്രവർത്തകർക്ക് അടക്കം വിലക്ക്

അറയ്ക്കൽ ജോയിയുടെ മരണം: പിന്നിൽ ശതകോടീശ്വരൻ ബി.ആർ ഷെട്ടി; ജോയിയെ ഷെട്ടി ചതിച്ചു കൊലയ്ക്കു കൊടുത്തു; വെളിപ്പെടുത്തലുമായി ബന്ധുക്കൾ ഉടൻ എത്തുമെന്നു സൂചന; സംസ്‌കാരച്ചടങ്ങിന് മാധ്യമപ്രവർത്തകർക്ക് അടക്കം വിലക്ക്

Spread the love

തേർഡ് ഐ ബ്യൂറോ

സൗദി: ദുബായിയിൽ 14 നില കെട്ടിടത്തിനു മുകളിൽ നിന്നും ചാടി ജീവനൊടുക്കിയ മലയാളി കോടീശ്വരൻ അറയ്ക്കൽ ജോയിയുടെ മരണത്തിനു പിന്നിൽ ശതകോടീശ്വരൻ ബി.ആർ ഷെട്ടിയ്ക്കു പങ്കെന്ന സൂചന പുറത്ത്. ബി.ആർ ഷെട്ടിയുമായുണ്ടായിരുന്ന പങ്കു കച്ചവടത്തിൽ 1500 കോടിയിലധികം രൂപ അറയ്ക്കൽ ജോയിക്കു നഷ്ടമായിരുന്നു എന്നാണ് ലഭിക്കുന്ന സൂചന.

ഇതേ തുടർന്നാണ് ജോയി ജീവനൊടുക്കാനിടയായത് എന്ന സൂചനയാണ് ലഭിക്കുന്നത്. സംഭവത്തിൽ ദുബായ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ ജോയിയെ ഫോണിൽ വിളിച്ചത് ആരാണ് എന്ന രീതിയിലാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുബായിയിൽ അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ബിസിനസുകൾ അടക്കമുണ്ടായിരുന്ന ബി.ആർ ഷെട്ടി ഇപ്പോൾ കനത്ത സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടിരിക്കുകയാണ്. ഇയാളുടെ സാമ്പത്തിക പ്രതിസന്ധിയ്ക്കു പരിഹാരം കാണാനുള്ള ശ്രമത്തിനിടെയാണ് ഇത്തരം തട്ടിപ്പ് കെണിയിൽ ജോയി പെട്ടത് എന്നാണ് ലഭിക്കുന്ന സൂചന.

ജോയിയും ബി.ആർ ഷെട്ടിയും തമ്മിൽ 1500 കോടി രൂപയുടെ ഇടപാടുകൾ ഉണ്ടായിരുന്നതായി പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ജോയിയുടെ ബന്ധു തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. ഈ പണം തിരികെ ലഭിക്കാഞ്ഞതും, പെട്രോളിംയം ഊഹക്കച്ചവടത്തിലൂടെ ഇപ്പോഴുണ്ടായ നഷ്ടവുമാണ് ജോയിയുടെ ആത്മഹത്യയ്ക്കു കാരണമെന്നാണ് ലഭിക്കുന്ന സൂചന.

ഇതിനിടെ , ദുബായിൽ മരണപ്പെട്ട പ്രവാസി വ്യവസായ പ്രമുഖൻ അറക്കൽ ജോയിയുടെ സംസ്‌കാര ചടങ്ങുകൾക്ക് കടുത്ത നിയന്ത്രണം സർക്കാർ ഏർപ്പെടുത്തി. മൃതദേഹം ജന്മനാട്ടിൽ എത്തിയാൽഅറക്കൽ പാലസിന്ചുറ്റും നിരോധനാജ്ഞ ആയിരിക്കുമെന്ന് ജില്ലാ കലക്ടർ ഡോക്ടർ അദീല അബ്ദുല്ല പറഞ്ഞു. മാധ്യമപ്രവർത്തകർക്കുംപ്രദേശത്തേക്ക് പ്രവേശനം ഉണ്ടാകില്ല.

സംസ്‌കാരം കഴിയുന്നതുവരെപൊലീസ് കാവൽ ഉണ്ടാകുമെന്നും കലക്ടർ അറിയിച്ചു. ഏപ്രിൽ 23നാണ്ദുബായിലെ ബിസിനസ് ബേയിൽ വ്യവസായിയും വയനാട് മാനന്തവാടി സ്വദേശിയുമായഅറക്കൽ ജോയി മരിച്ചത്. മൃതദേഹം എത്തുന്ന കൃത്യ സമയം ഇപ്പോഴും തീരുമാനമായിട്ടില്ല. എപ്പോൾ എത്തിയാലും പൊതുജനങ്ങൾ പ്രദേശത്തേക്ക് പ്രവേശിക്കരുതെന്ന് കലക്ടർ പറഞ്ഞു.

സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ഉള്ളവരുടെ ലിസ്റ്റ് ജില്ലാ ഭരണകൂടം തയ്യാറാക്കിയിട്ടുണ്ട്. ഈ ലിസ്റ്റിൽ ഉൾപ്പെടാത്തവരാർക്കും പ്രദേശത്തേക്ക് പ്രവേശിക്കാൻ അനുമതി ഉണ്ടാകില്ലെന്നും കലക്ടർ പറഞ്ഞു.

ഇതിനിടെ , ദുബായിൽ മരിച്ച ജോയ് അറയ്ക്കലിന്റെ കുടുംബത്തിന് നാട്ടിലേയ്്ക്ക് പോകാൻ യുഎഇ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചു. ലോക്ക് ഡൗൺ ആരംഭിച്ചശേഷം ഇതാദ്യമായാണ് യാത്രക്കാർക്ക് വിമാനത്തിൽ പുറത്തുപോകാൻ അനുമതി നൽകുന്നത്. ജോയ് അറയ്ക്കലിന്റെ ഭാര്യ സെലിൻ, മക്കളായ അരുൺ, അഷ്ലിൻ എന്നിവർക്ക് യുഎഇ ഭരണകൂടം പ്രത്യേക അനുമതി നൽകുകയായിരുന്നു. 52കാരനായ ജോയ് അറയ്ക്കൽ ഏപ്രിൽ 23നാണ് ആത്മഹത്യ ചെയ്തത്. അദ്ദേഹത്തിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനത്തിൽ യാത്ര ചെയ്യാനാണ് കുടുംബത്തിന് അനുമതി ലഭിച്ചിരിക്കുന്നത്.

ബിസിനസ് ബേ കെട്ടിടത്തിന്റെ 14ാം നിലയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ദുബായ് പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. യുഎഇ ഗോൾഡ് കാർഡ് കൈവശമുള്ള അറയ്ക്കൽ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ മാനേജിങ് ഡയറക്ടറാണ്.

അറയ്ക്കലിന്റെ കുടുംബത്തിന് അദ്ദേഹത്തിന്റെ മൃതദേഹം കൊണ്ടുപോകുന്ന പ്രത്യേക വിമാനത്തിൽ യാത്ര ചെയ്യാനുള്ള അനുമതി ലഭിച്ചതായി ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിപുലിനെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. വിമാനയാത്രക്ക് മുൻപായി അറയ്ക്കലിന്റെ കുടുംബത്തിനെ കോവിഡ് പരിശോധനക്ക് വിധേയമാക്കി. നെഗറ്റീവാണ് ഫലം. നാട്ടിലെത്തിയാലും ഇവർക്ക് 28 ദിവസത്തെ ക്വാറന്റീനിൽ കഴിയേണ്ടിവരും.