ബി.ആർ ഷെട്ടിയുടെ ഭാര്യ ചന്ദ്രകുമാരിയെ എൻ.എം.സിയിൽ നിന്നും പുറത്താക്കി; ശതകോടീശ്വരനായ ബി.ആർ ഷെട്ടിയുടെ പതനത്തിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണം പുറത്ത്; തകർന്നു വീഴുന്നത് ആദ്യത്തെ ജീവനക്കാരിയിൽ നിന്നും പുറത്തേയ്ക്ക്
തേർഡ് ഐ ബ്യൂറോ
കുവൈറ്റ്: ബി.ആർ ഷെട്ടിയുടെ ഭാര്യ ചന്ദ്രകുമാരിയെ എൻ.എം.സിയിൽ നിന്നും നിഷ്‌കരുണം പുറത്താക്കി. 400 കോടിയുടെ തട്ടിപ്പിനെ തുടർന്നു യു.എ.ഇ എക്‌സ്‌ചേഞ്ച് അടക്കമുള്ള സ്ഥാപനങ്ങൾ തകർന്നതിനു പിന്നാലെ ബി.ആർ ഷെട്ടിയുടെ കുടുംബത്തിലും വൻ തകർച്ച. ബി.ആർ ഷെട്ടിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എൻ.എം.സി ഹെൽത്ത് കെയറിൽ നിന്നും ഇദ്ദേഹത്തിന്റെ ഭാര്യ ചന്ദ്രമതിയെ സ്ഥാപനം പുറത്താക്കി.
തട്ടിപ്പിനെ തുടർന്നു ഷെട്ടിയെ പുറത്താക്കയതിനു പിന്നാലെയാണ് ഭാര്യയെ പുറത്താക്കിയിരിക്കുന്നത്. മാസം രണ്ടു ലക്ഷം ദിർഹം ശമ്പളം വാങ്ങിയിരുന്ന സ്ഥാനത്തു നിന്നാണ് ഇവരെ പുറത്താക്കിയത്. വർഷങ്ങൾക്കു മുൻപ് ബി.ആർ ഷെട്ടി അബുദാബിയിൽ എൻ.എം.സി ഹെൽത്ത് കെയർ ആരംഭിക്കുമ്പോൾ, ഇതിലെ ആദ്യത്തെ സ്റ്റാഫായാണ് ചന്ദ്രമതി എത്തിയിരുന്നത്. എന്നാൽ, വർഷങ്ങൾക്ക് ഇപ്പുറം ഇവർ നിഷ്‌കരുണം പുറത്താക്കപ്പെട്ടിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശതകോടീശ്വരനായ ബി.ആർ ഷെട്ടിയുടെ ജീവിതത്തിലെ തകർച്ചകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇരുവരും ഇന്ത്യയിലേയ്ക്കു മടങ്ങിയതായാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന റിപ്പോർട്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ ചന്ദ്രകുമാരിയുടെ ശമ്പളം കൊടുത്തതായി എൻ.എം.സി മാനേജ്‌മെന്റ് അറിയിക്കുന്നു. ഇവർ മാർച്ചു മുതൽ തന്നെ ജോലിയിൽ നിന്നും വിട്ടതായാണ് കണക്കുകൾ വയ്ക്കുന്നത്.
നാലു ബില്യൺ, ഏകദേശം 400 കോടി ഡോളറിന്റെ വകമാറ്റി ചിലവഴിക്കലാണ് എൻ.എം.സിയെ തകർത്തു കളഞ്ഞിരിക്കുന്നത്. ചന്ദ്രമതിയോട് ആദ്യം തന്നെ പുതിയ മാനേജ്‌മെന്റ് സ്വയം രാജിവയ്ക്കാൻ നിർദേശം നൽകിയിരുന്നു. എന്നാൽ, ഇതിനു ഇവർ തയ്യാറാകാതെ വന്നതോടെയാണ് ഇവരെ പുറത്താക്കിയിരിക്കുന്നത്.