ബിപിസിഎല്ലില്‍ എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ്; 250 ഒഴിവുകള്‍; വിവിധ ഡിഗ്രി, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അവസരം; ഉടൻ അപേക്ഷിക്കാം

Spread the love

തിരുവനന്തപുരം: ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL) ല്‍ ജോലിയവസരം. വിവിധ എക്സിക്യൂട്ടീവ് ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്.

video
play-sharp-fill

ആകെ 250 ഒഴിവുകളുണ്ട്. താല്‍പര്യമുള്ളവർ മേയ് 17ന് മുൻപായി ഓണ്‍ലൈൻ അപേക്ഷ നല്‍കണം.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎല്‍) ല്‍ എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 250.

ജൂനിയർ എക്സിക്യൂട്ടീവ് (എഞ്ചിനീയറിങ്) 175
ജൂനിയർ എക്സിക്യൂട്ടീവ് (അക്കൗണ്ട്സ്) 25
ജൂനിയർ എക്സിക്യൂട്ടീവ് വേസൈഡ് അമിനിറ്റീസ്) 10
സെക്രട്ടറി 08
അസോസിയേറ്റ് എക്സിക്യൂട്ടീവ് (ക്വാളിറ്റി അഷ്വറൻസ്) 30
അസോസിയേറ്റ് എക്സിക്യൂട്ടീവ് (ഒഫീഷ്യല്‍ ലാംഗ്വേജ്) 02

പ്രായപരിധി

ജൂനിയർ എക്സിക്യൂട്ടീവ് (എഞ്ചിനീയറിങ്) 32 വയസുവരെ.
ജൂനിയർ എക്സിക്യൂട്ടീവ് (അക്കൗണ്ട്സ്) 35 വയസുവരെ. കുറഞ്ഞത് 30 വയസ് കഴിഞ്ഞിരിക്കണം.
ജൂനിയർ എക്സിക്യൂട്ടീവ് വേസൈഡ് അമിനിറ്റീസ്) 32 വയസുവരെ.
സെക്രട്ടറി 32 വയസുവരെ.
അസോസിയേറ്റ് എക്സിക്യൂട്ടീവ് (ക്വാളിറ്റി അഷ്വറൻസ്) 35 വയസുവരെ.
അസോസിയേറ്റ് എക്സിക്യൂട്ടീവ് (ഒഫീഷ്യല്‍ ലാംഗ്വേജ്) 35 വയസുവരെ.
യോഗ്യത

ജൂനിയർ എക്സിക്യൂട്ടീവ് (എഞ്ചിനീയറിങ്)

മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, ഇൻസ്ട്രുമെന്റേഷൻ, ഇലക്‌ട്രോണിക്സ്, സിവില്‍, കെമിക്കല്‍ എന്നിവയിലേതെങ്കിലും ഒന്നിന് അംഗീകൃത സർവകലാശാലയില്‍ നിന്ന് 3 വർഷത്തെ ഡിപ്ലോമ. കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയവും വേണം.

ജൂനിയർ എക്സിക്യൂട്ടീവ് (അക്കൗണ്ട്സ്)

ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ ശേഷം സിഎ ഇന്റർമീഡിയറ്റ് അല്ലെങ്കില്‍ സിഎംഎ ഇന്റർമീഡിയറ്റ് പാസായിരിക്കണം.

ജൂനിയർ എക്സിക്യൂട്ടീവ് (വേസൈഡ് അമിനിറ്റീസ്)

ബി.കോം, ബി.ബി.എ, ബി.എസ്.സി, ബി.എം.എസ് അല്ലെങ്കില്‍ ബി.എച്ച്‌.എം എന്നിവയിലേതെങ്കിലും വിഷയത്തില്‍ അംഗീകൃത സർവകലാശാലയില്‍ നിന്ന് ബിരുദം നേടിയിരിക്കണം.

സെക്രട്ടറി

അംഗീകൃത സർവകലാശാലയില്‍ നിന്ന് 3 വർഷത്തെ ബിരുദവും (കുറഞ്ഞത് 55% മാർക്ക്), പന്ത്രണ്ടാം ക്ലാസ്സും, പത്താം ക്ലാസ്സും കുറഞ്ഞത് 55% മാർക്കോടെ പാസായിരിക്കണം.

അസോസിയേറ്റ് എക്സിക്യൂട്ടീവ് (ക്വാളിറ്റി അഷ്വറൻസ്)

അംഗീകൃത സർവകലാശാലയില്‍ നിന്ന് എം.എസ്.സി (കെമിസ്ട്രി) ബിരുദം നേടിയിരിക്കണം. കെമിസ്ട്രി, ഓർഗാനിക് കെമിസ്ട്രി, ഫിസിക്കല്‍ കെമിസ്ട്രി, ഇൻഓർഗാനിക് കെമിസ്ട്രി, അനലിറ്റിക്കല്‍ കെമിസ്ട്രി, പോളിമർ കെമിസ്ട്രി എന്നിവയിലേതെങ്കിലും വിഷയത്തില്‍ വൈദഗ്ദ്ധ്യം ഉണ്ടായിരിക്കണം.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവർ ബിപിസിഎല്ലിന്റെ ഒഫീഷ്യല്‍ വെബ്സെെറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജില്‍ നിന്ന് എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ് തിരഞ്ഞെടുത്ത് വായിച്ച്‌ മനസിലാക്കുക. ശേഷം തന്നിരിക്കുന്ന ലിങ്ക് ഉപയോഗിച്ച്‌ മേയ് 17ന് മുൻപായി അപേക്ഷിക്കാം. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക.

അപേക്ഷ: https://www.bharatpetroleum.in/careers/job-openings