വിഷുദിനത്തിൽ ശ്രീകൃഷ്ണന്റെ ചിത്രത്തോടൊപ്പം മാംസാഹാരത്തിന്റെ ചിത്രം; ബെംഗളൂരുവിലെ റസ്റ്റോറന്റിന് എതിരെയും പ്രതിഷേധവുമായി ഹൈന്ദവ സംഘടനകൾ

Spread the love

ബെംഗളൂരു: വിഷു ദിനത്തില്‍ ശ്രീകൃഷ്ണന്റെ ചിത്രത്തോടൊപ്പം മാംസാഹാരത്തിന്റെ ചിത്രം ഉള്‍പ്പെടുത്തി പരസ്യം നല്‍കിയ ബംഗളൂരുവിലെ റെസ്റ്റോറന്റിനെതിരെയും പ്രതിഷേധം ശക്തം.

video
play-sharp-fill

ബംഗളൂരു ഇലക്‌ട്രോണിക് സിറ്റിയിലെ കൊണപ്പന അഗ്രഹാരയില്‍ പ്രവർത്തിക്കുന്ന ‘നടവി മന്തി’ എന്ന റെസ്റ്റോറന്റാണ് പോസ്റ്റർ പങ്കുവെച്ചത്.
ശ്രീകൃഷ്ണന്റെ ബാലരൂപം ഒരു മേശയ്‌ക്ക് പിന്നില്‍ നില്‍ക്കുന്നതും, മുന്നില്‍ വലിയ പാത്രത്തില്‍ ചിക്കൻ വിഭവങ്ങളും മന്തിയും വിളമ്പിയിരിക്കുന്നതുമാണ് പോസ്റ്ററിലുള്ളത്. ഇതിന് മുകളിലായി മലയാളത്തില്‍ ‘ഹാപ്പി വിഷു’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

റെസ്റ്റോറന്റിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ ചിത്രം പ്രചരിപ്പിച്ചത്.
ഹൈന്ദവ വിശ്വാസപ്രകാരം പവിത്രമായി കരുതുന്ന വിഷു ദിനത്തില്‍, സസ്യാഹാരം മാത്രം നിവേദിക്കുന്ന ദൈവ സങ്കല്‍പ്പത്തെ മാംസാഹാരവുമായി ബന്ധിപ്പിച്ചത് ബോധപൂർവമായ പ്രകോപനമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കനത്തതോടെ റെസ്റ്റോറന്റ് അധികൃതർ പോസ്റ്റർ പിൻവലിച്ചെങ്കിലും, ഇതിന്റെ സ്ക്രീൻഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സമാനമായ രീതിയില്‍ കേരളത്തിലെ ചേർത്തലയിലും മലപ്പുറം അങ്ങാടിപ്പുറത്തും നേരത്തെ റെസ്റ്റോറന്റുകള്‍ കൃഷ്ണന്റെ ചിത്രം ഉപയോഗിച്ച്‌ മാംസാഹാര പരസ്യം നല്‍കിയത് വലിയ വിവാദമായിരുന്നു.
ബംഗളൂരുവിലെ ഈ സംഭവത്തിലും ശക്തമായ നടപടി വേണമെന്നാണ് വിവിധ ഹൈന്ദവ സംഘടനകളുടെ ആവശ്യം.