
കൊച്ചി: വീടിന്റെ മുറിയില്‍ കെട്ടിയിരുന്ന അയയുടെ കുരുക്കില്‍ പെട്ട് ഒന്‍പത് വയസുകാരന്‍ മരിച്ചു. മരട് അയ്യങ്കാളി റോഡില്‍ കരയത്തറ ജോഷിയുടെ മകന്‍ വരത് ആണ് മരിച്ചത്.തൃപ്പൂണിത്തുറ എന്‍.എസ്.എസ് സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ത്ഥിയാണ്.
വൈകിട്ട് 6.30നും ഏഴിനും ഇടയിലാണ് സംഭവം ഉണ്ടായത്. വെല്‍ഡിംഗ് തൊഴിലാളിയായ ജോഷി ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് കുട്ടി കയറില്‍ കുരുങ്ങി കിടക്കുന്നത് കണ്ടതെന്ന് പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
പീസ് മിഷന്‍ ആശുത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന കുട്ടിയുടെ മൃതദേഹം ഇന്ന് രാവിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറും
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







