video
play-sharp-fill
12 കാരനെ റെയില്‍വേ ട്രാക്കില്‍ കെട്ടിയിട്ട് തല്ലിച്ചതച്ചു ; ക്രൂരമര്‍ദ്ദനം മോഷണക്കുറ്റം ആരോപിച്ച്‌

12 കാരനെ റെയില്‍വേ ട്രാക്കില്‍ കെട്ടിയിട്ട് തല്ലിച്ചതച്ചു ; ക്രൂരമര്‍ദ്ദനം മോഷണക്കുറ്റം ആരോപിച്ച്‌

മോഷണക്കുറ്റം ആരോപിച്ച് 12 കാരനെ ആള്‍ക്കൂട്ടം റെയില്‍വേ ട്രാക്കില്‍ കെട്ടിയിട്ട് അതിക്രൂരമായി തല്ലിച്ചതച്ചു. ബിഹാറിലെ ബഗുസാരിയിലാണ് സംഭവം.

മർദനത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. റെയില്‍വേ ട്രാക്കില്‍ കെട്ടിയിട്ടിരിക്കുന്ന കുട്ടിയുടെ സമീപം ഒരാള്‍ വടിയുമായി നില്‍ക്കുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്.

കുട്ടി കടയില്‍നിന്ന് സാധനങ്ങള്‍ മോഷ്ടിച്ചെന്നാരോപിച്ചാണ് മർദനമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. തുടർന്ന് ഒരുകൂട്ടം ആളുകള്‍ ചേർന്ന് കുട്ടിയെ പിടികൂടി റെയില്‍വേ ട്രാക്കില്‍ എത്തിച്ച്‌ കെട്ടിയിട്ട് മർദിക്കുകയായിരുന്നുവെന്ന് പറയുന്നു. കുട്ടിയെ പൊലീസ് എത്തി രക്ഷിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടി മോഷണം നടത്തിയിട്ടില്ലെന്നും ആളുകള്‍ സംഘംചേർന്ന് കുട്ടിയെ കെട്ടിയിട്ട് മർദിക്കുകയായിരുന്നുവെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. ഇതിനിടെ, മർദിച്ചവരെ അറസ്റ്റ് ചെയ്തതായി ഡെപ്യൂട്ടി സൂപ്രണ്ട് നേഹ കുമാർ അറിയിച്ചു.