video
play-sharp-fill

ആഷിഖ് അബുവും ശ്യാം പുഷ്പകരനും ബോളിവുഡിലേയ്ക്ക് ;             ഇരുവരും ഷാരൂഖ് ഖാനുമായി നിൽക്കുന്ന ചിത്രം ഫെയ്‌സ് ബുക്കിൽ പങ്കുവച്ചു

ആഷിഖ് അബുവും ശ്യാം പുഷ്പകരനും ബോളിവുഡിലേയ്ക്ക് ; ഇരുവരും ഷാരൂഖ് ഖാനുമായി നിൽക്കുന്ന ചിത്രം ഫെയ്‌സ് ബുക്കിൽ പങ്കുവച്ചു

Spread the love

 

സ്വന്തം ലേഖകൻ

മുബൈ: ആഷിഖ് അബുവും ശ്യാം പുഷ്പകരനും ബോളിവുഡിലേയ്ക്ക് ഇരുവരും ഷാരൂഖ് ഖാനുമായി നിൽക്കുന്ന ചിത്രം ഫെയ്‌സ് ബുക്കിൽ പങ്കുവച്ചു.
ബോളിവുഡിലെ ‘ഷേർഷാ’ ഷാരൂഖ് ഖാനുമായി ചിത്രം ചെയ്യാൻ ഒരുങ്ങി സംവിധായകൻ ആഷിഖ് അബുവും തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരനും. ചിത്രത്തിന്റെ പ്രാഥമിക ചർച്ചകൾക്കായി ഇരുവരും ഷാരൂഖ് ഖാന്റെ മുംബയിലെ വസതിയായ ‘മന്നത്തി’ൽ എത്തിയിരുന്നു.

അത് മാത്രവുമല്ല ഷാരൂഖിനൊപ്പം താനും ശ്യാം പുഷ്‌ക്കരനും നിൽക്കുന്ന ഒരു സെൽഫിയും ആഷിഖ് അബു ഫെയ്‌സ്ബുക്ക് വഴി പങ്കുവച്ചിരുന്നു. ‘താങ്ക്യൂ എസ്.ആർ.കെ. വീ ലവ് യൂ’ എന്നാണ് ആഷിഖ് അബു ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധികം താമസിയാതെ തന്നെ ഈ ചിത്രം വൈറലായിരുന്നു. ഏതായാലും മൂവരും ചേർന്ന് ഒരുക്കുന്ന ചിത്രം മലയാളത്തിൽ ചെയ്ത ഏതെങ്കിലും ചിത്രങ്ങളുടെ റീമേക്ക് ആകില്ല എന്നാണ് പുറത്തുവരുന്ന വിവരം.