സ്വന്തം ലേഖിക
മുംബൈ: ബോളിവുഡിന്റെ ഡിസ്‌കോ കിംഗ് ബപ്പി ലാഹിരി അന്തരിച്ചു .ഇന്ത്യന്‍ യുവത്വത്തെ ഡിസ്‌കോ ഗാനങ്ങളിലൂടെ ത്രസിപ്പിച്ച ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായിരുന്നു അദ്ദേഹം .69 വയസ്സായിരുന്നു. മുംബൈയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതിന് ശേഷം ബെഡ് റെസ്റ്റിലായിരുന്നു. വീല്‍ചെയറിനൊപ്പം ലിഫ്റ്റും അദ്ദേഹത്തിന്റെ ജുഹുവിലെ വീട്ടില്‍ ഒരുക്കിയിരുന്നു. എളുപ്പത്തില്‍ സഞ്ചരിക്കാന്‍ വേണ്ടിയിട്ടായിരുന്നു ഇത്.
അദ്ദേഹത്തിന് നിരവധി അസുഖങ്ങളുണ്ടായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച്ച രാത്രിയോടെയാണ് ബപ്പി ലാഹിരിയെ ആശുപത്രിയിലെത്തിക്കുന്നത്. ഡോക്ടര്‍മാര്‍ തീവ്രമായി പരിശ്രമിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
1980കളില്‍ ബോളിവുഡിനെ ത്രസിപ്പിച്ച ഡിസ്‌കോ ഗാനങ്ങള്‍ പലതും ലാഹിരിയുടേതായിരുന്നു. യുവാക്കളെ ത്രസിപ്പിച്ച പല സൂപ്പര്‍ ഹിറ്റ് ഗാനങ്ങളും ബപ്പി ലാഹിരി ഒരുക്കി. കുറച്ച് കാലമായി അദ്ദേഹം നിരന്തരം അസുഖബാധിതനായിരുന്നു.
ആശുപത്രിയില്‍ കയറിയിറങ്ങാനേ സമയമുണ്ടായിരുന്നുള്ളൂ. 1973ല്‍ നന്‍ഹ ശിക്കാരിയിലൂടെയായിരുന്നു ബപ്പി ലാഹിരി വരവറിയിച്ചത്. കിഷോര്‍ കുമാര്‍ ചിത്രത്തില്‍ ഒരു നടനായിട്ടായിരുന്നു ബോളിവുഡില്‍ തന്റെ അരങ്ങേറ്റമെന്ന് ബപ്പി ലാഹിരി നേരത്തെ പറഞ്ഞിരുന്നു. ഇത് കിഷോര്‍ കുമാര്‍ ചിത്രമായ ബഡ്തി കാ നാം ദഡ്തി എന്ന ചിത്രമായിരുന്നു . ചല്‍തേ ചല്‍തേ, ഡിസ്‌കോ ഡാന്‍സര്‍, ഷരാബി തുടങ്ങിയ ഡിസ്‌കോ ഗാനങ്ങള്‍ ലാഹിരിയില്‍ നിന്ന് പിറന്നവയാണ്. വലിയ ട്രെന്‍ഡ് സെറ്ററായിരുന്നു ഈ ഗാനങ്ങള്‍