video

00:00

Saturday, May 17, 2025
HomeLocalKottayamവനിത മണ്ഡലം പ്രസിഡന്‍റിനെ പുറത്താക്കിയതിനെച്ചൊല്ലി വടക്കേക്കരയിലെ ബി.ജെ.പിയിൽ പൊട്ടിത്തെറി: ജില്ലാ പ്രസിഡന്റ് വീട്ടിലെത്തി രാജിവയ്ക്കാൻ ആവശ്യപ്പെട്ടു:...

വനിത മണ്ഡലം പ്രസിഡന്‍റിനെ പുറത്താക്കിയതിനെച്ചൊല്ലി വടക്കേക്കരയിലെ ബി.ജെ.പിയിൽ പൊട്ടിത്തെറി: ജില്ലാ പ്രസിഡന്റ് വീട്ടിലെത്തി രാജിവയ്ക്കാൻ ആവശ്യപ്പെട്ടു: സകലർക്കും പരാതി നൽകി പുറത്താക്കപ്പെട്ട മണ്ഡലം പ്രസിഡന്റ്

Spread the love

പറവൂർ: വനിത മണ്ഡലം പ്രസിഡന്‍റിനെ പുറത്താക്കിയതിനെച്ചൊല്ലി ബി.ജെ.പി വടക്കേക്കര മണ്ഡലം കമ്മിറ്റിയില്‍ പൊട്ടിത്തെറി.
മണ്ഡലം പ്രസിഡന്‍റായിരുന്ന മായ ഹരിദാസിനെ കാരണംപറയാതെ മാറ്റിയത് അണികളില്‍ നേതൃത്വത്തിനെതിരെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ജനുവരിയിലാണ് മായയെ മണ്ഡലം പ്രസിഡന്‍റായി അന്നത്തെ ജില്ല പ്രസിഡന്‍റ് അഡ്വ. കെ.എസ്. ഷൈജു നാമനിർദേശം ചെയ്തത്. ഇവിടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് രണ്ടുപേർ മത്സരിച്ചിരുന്നു. കൂടുതല്‍ വോട്ട് ലഭിച്ചയാളെ പ്രസിഡന്‍റായി അംഗീകരിക്കാൻ ജില്ല കോർ കമ്മിറ്റി തയാറാകാതിരുന്നതിനെത്തുടർന്നാണ് മായ പ്രസിഡന്‍റ് സ്ഥാനത്തേക്ക് എത്തുന്നത്.എന്നാല്‍, ഫെബ്രുവരിയില്‍ ജില്ല കമ്മിറ്റി മൂന്നായി വിഭജിച്ചു.

എം.എ. ബ്രഹ്മരാജ് പ്രസിഡന്‍റായ എറണാകുളം നോർത്ത് ജില്ല കമ്മിറ്റിക്ക് കീഴിലാണ് ഇപ്പോള്‍ വടക്കേക്കര മണ്ഡലം കമ്മിറ്റി. പലവട്ടം മണ്ഡലം കമ്മിറ്റി രൂപവത്കരിച്ച്‌ നല്‍കാൻ ജില്ല നേതൃത്വത്തോട് ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കാൻ തയാറായില്ലെന്ന് പ്രവർത്തകർ പറയുന്നു.
മാർച്ചില്‍ മായയുടെ വീട്ടിലെത്തിയ ജില്ല പ്രസിഡന്റ് രാജി ആവശ്യപ്പെടുകയും കാരണംചോദിച്ചപ്പോള്‍ ബഹളം കൂട്ടിയതായും പ്രവർത്തകർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് പുറത്താക്കുമെന്നും ബ്രഹ്മരാജ് ഭീഷണിപ്പെടുത്തി. ഒരു മുന്നറിയിപ്പുമില്ലാതെയാണ് മായയെ നീക്കി പകരം സിമി തിലകനെ പ്രസിഡന്‍റാക്കിയത്. ധീവര സമുദായാംഗമായ ഒരു സ്ത്രീക്ക് ജില്ല പ്രസിഡന്‍റിന്‍റെയും സംഘടന സെക്രട്ടറിയുടെയും പക്കല്‍നിന്നുണ്ടായ അനുഭവം ബി.ജെ.പിയുടെ ജാതിമേല്‍ക്കോയ്മയാണ്

തുറന്നുകാണിക്കുന്നതെന്നാണ് ഒരുവിഭാഗം പ്രവർത്തകർ പറയുന്നത്.
തന്നെ മാറ്റിയ വിവരം സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖറെ ഫോണിലൂടെ ധരിപ്പിച്ചപ്പോള്‍, തനിക്കൊന്നുമറിയില്ലെന്ന മറുപടിയാണ് മായക്ക് ലഭിച്ചതെന്നും പ്രവർത്തകർ പറഞ്ഞു. തനിക്ക് നേരിട്ട മാനസികപീഡനം, മാനനഷ്ടം, അനീതി എന്നിവക്കെതിരെ ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ, അപരാജിത സാരംഗി, രാജീവ് ചന്ദ്രശേഖർ എന്നിവർക്ക് മായ പരാതി നല്‍കിയിട്ടുണ്ട്. നീതി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് നീക്കമെന്നും അവർ പറയുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments