കെ.സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായതോടെ ബിജെപിയിൽ ചേരിപ്പോര് മുറുകുന്നു ; യുവമോർച്ച സംസ്ഥാന നേതാവ് രാജിവെച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഗ്രൂപ്പ് താൽപര്യം മുൻനിർത്തിയാണ് ബിജെപിയിലെ സ്ഥാനാർത്ഥി നിർണ്ണയം നടക്കുന്നത്. തിരുവനന്തപുരം മണ്ഡലത്തിൽ ഭൂരിപക്ഷം വോട്ടുകൾ നേടിയ ആളെ അവഗണിച്ച് മറ്റൊരാളെ മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് യുവമോർച്ച സംസ്ഥാന സമിതിയംഗം എസ്. മഹേഷ് കുമാറാണ് രാജിവെച്ചു.
ബി.ജെ,പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഈ ഗ്രൂപ്പ് കളിക്ക് നേതൃത്വം നൽകുകയാണെന്നും മഹേഷ് കുമാർ പറഞ്ഞു. തിരുവനന്തപുരം മണ്ഡലം അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ വലിയശാല പ്രവീണിനായിരുന്നു കൂടുതൽ േവാട്ട് ലഭിച്ചത്. എന്നാൽ അധ്യക്ഷ സ്ഥാനത്തേക്ക് പ്രവീണിനെ പരിഗണിക്കാതെ വോട്ടിെന്റ എണ്ണത്തിൽ മൂന്നാം സ്ഥാനത്തായ വാർഡ് കൗൺസിലർ കൂടിയായ എസ്.കെ.പി രമേശനെ അധ്യക്ഷനാക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം മണ്ഡലം ഭാരവാഹിത്വത്തിൽ ഉൾപ്പെടുത്താത്തവരെ ജില്ലാ ഭാരവാഹിത്വത്തിൽ ഉൾപ്പെടുത്തുമെന്നാണ് പാർട്ടി നേതൃത്വം നൽകുന്ന വിശദീകരണം. നേരത്തേ ഗ്രൂപ്പടിസ്ഥാനത്തിൽ പാർട്ടിയുടെ കാസർകോട് ജില്ലാ അധ്യക്ഷനെ നിയമിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി സംസ്ഥാന സമിതിയംഗം രവീശതന്ത്രി കുണ്ടാറും രാജിക്കൊരുങ്ങിയിരുന്നു.
പാർട്ടിയിലെ മുതിർന്ന നേതാക്കളുൾപ്പെടുന്ന ഗ്രൂപ്പിനെയും കർണാടക നേതൃത്വത്തിെന്റ പിന്തുണയുള്ള ഗ്രൂപ്പിനെയും വെട്ടിയാണ് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ അനുകൂലിക്കുന്ന വിഭാഗത്തിെന്റ ജില്ലയിലെ പ്രധാന നേതാവായ കെ. ശ്രീകാന്തിനെ തന്നെ വീണ്ടും പ്രസിഡന്റായി നാമനിർദേശം ചെയ്തെന്നും ആരോപണമുണ്ട്.