play-sharp-fill
എം.സി റോഡിലെ സ്ഥിരം അപകടവേദിയിൽ വീണ്ടും അപകടം: സ്വകാര്യ ബസിനടിയിൽപ്പെട്ട കുറിച്ചി സ്വദേശിയായ ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു; എം.സി റോഡിലെ തുടർച്ചയായ അപകടങ്ങൾ

എം.സി റോഡിലെ സ്ഥിരം അപകടവേദിയിൽ വീണ്ടും അപകടം: സ്വകാര്യ ബസിനടിയിൽപ്പെട്ട കുറിച്ചി സ്വദേശിയായ ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു; എം.സി റോഡിലെ തുടർച്ചയായ അപകടങ്ങൾ

ജി.കെ വിവേക്

കോട്ടയം: എം.സി റോഡിൽ ചിങ്ങവനത്തെ സ്ഥിരം അപകട വേദിയിൽ വീണ്ടും അപകടം. സ്വകാര്യ ബസിനടിയിൽ കുടുങ്ങിയ ബൈക്കുമായി ബസ് മീറ്ററുകളോളം മുന്നോട്ടു പോയെങ്കിലും, ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു. അപകടത്തിൽ നിസാര പരിക്കേറ്റ കുറിച്ചി എസ്.പുരം സ്വദേശിയായ ബൈക്ക് യാത്രക്കാരൻ ആരോമൽ (21) ആശുപത്രിയിൽ ചികിത്സ തേടി.


കുറിച്ചി പുത്തൻപാലത്തിനു സമീപത്തെ സ്ഥിരം അപകട വേദിയിൽ ബുധനാഴ്ച രാവിലെ 08.30 നായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും വരികയായിരുന്ന സെന്റ് മരിയ ബസിനടിയിൽ, ഇതേ ഭാഗത്തു നിന്നും എത്തിയ ബൈക്ക് യാത്രക്കാരൻ കുടുങ്ങുകയായിരുന്നു. ബൈക്കിന്റെ പിന്നിൽ ബസ് തട്ടി, ബൈക്ക് യാത്രക്കാരൻ തെറിച്ചു ബസിനടിയിൽ കുടുങ്ങി. ബൈക്കിനെയും വലിച്ചു നീക്കി മീറ്ററുകളോളം ബസ് മുന്നോട്ടു നീങ്ങുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസ് ഇടിച്ചതിന്റെ ആഘാതത്തിൽ റോഡരികിലേയ്ക്കു തെറിച്ചു വീണതാണ് ആരോമലിന് തുണയായത്. അപകടത്തിൽ റോഡരികിൽ തെറിച്ചു വീണ ആരോമലിന്റെ കൺമുന്നിലൂടെയാണ് ബസ് ബൈക്കിൽ കയറിയിറങ്ങിപ്പോയത്. അപകടത്തിൽ നിസാര പരിക്കേറ്റ ആരോമൽ മന്ദിരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

എം.സി റോഡിൽ ചിങ്ങവനം പുത്തൻ പാലം സ്ഥിരം അപകടത്തിന് വേദിയാകുകയാണ്. കഴിഞ്ഞ രണ്ടു മാസത്തിലേറെയായി പത്തിലേറെ അപകടങ്ങളാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ചങ്ങനാശേരി ഭാഗത്തു നിന്നും എത്തിയ നാഷണൽ പെർമിറ്റ് ലോറി നിയന്ത്രണം വിട്ട് ഇവിടെ തലകുത്തി മറിഞ്ഞിരുന്നു. ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടമുണ്ടായതും ഇവിടെയാണ്. ഇതിനു പിന്നാലെ, റോഡരികിൽ മീൻ വിൽക്കാൻ വച്ചിരിക്കുന്നത് കണ്ടു നിർത്തിയ ബൈക്കിൽ കെ.എസ്.ആർ.ടി.സി ബസിടിച്ചു യുവാവു മരിച്ചതും ഇതിനു മീറ്ററുകൾ മാത്രം അകലെയായാണ്.

അപകടം തുടർക്കഥയായതോടെ പൊലീസ് എം.സി റോഡിൽ പുത്തൻപാലം ജംഗ്ഷനിൽ മീഡിയൻ അടക്കം സ്ഥാപിച്ചിരുന്നു. എന്നാൽ, ഈ മീഡിയൻ സ്ഥാപിച്ചിട്ടും അപകടങ്ങൾ കുറയുന്നില്ല. മികച്ച റോഡിൽ അശ്രദ്ധമായും അമിത വേഗത്തിലും വാഹനം ഓടിക്കുന്നതുമാണ് അപകടത്തിന്റെ പ്രധാന കാരണം. ഇത് നിയന്ത്രിക്കാൻ പൊലീസും മോട്ടോർ വാഹന വകുപ്പും കർശനമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.