ബി ജെ പി സ്ഥാപന ദിനത്തിൽ സൗജന്യ ഹാൻഡ് വാഷും, മാസ്ക്കും വിതരണം ചെയ്തു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

വാകത്താനം: ബിജെപിയുടെ നാൽപതാമത് സ്ഥാപന ദിനത്തോടനുബന്ധിച്ച് ജില്ല സെക്രട്ടറി ലാൽ കൃഷ്ണയുടെ നേതൃത്വത്തിൽ വാകത്താനം പഞ്ചായത്തിലെ മൂന്നാം വാർഡിൽ മുഴുവൻ വീടുകളിലും സൗജന്യ ഹാൻഡ് വാഷും, മാസ്ക്കും വിതരണം ചെയ്തു.

സ്ഥാപന ദിനത്തോടനുബന്ധിച്ച് നാട് നേരിടുന്ന മഹാമാരിയെ പ്രതിരോധിക്കാൻ വേണ്ട സേവന പ്രവർത്തനങ്ങൾ നടത്തണം എന്ന ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയുടെ നിർദ്ദേശപ്രകാരമാണ് പ്രവർത്തകർ നാട്ടിൽ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വരും ദിവസങ്ങളിൽ നമോ ഈസ്‌റ്റർ വിഷു കിറ്റുകളും സൗജന്യ കുടിവെള്ള വിതരണവും നടത്തുമെന്ന് ജില്ല സെക്രട്ടറി
ലാൽ കൃഷ്ണ പറഞ്ഞൂ. ഹരികൃഷ്ണൻ, ഷൈജു, അനീഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.