video
play-sharp-fill

കോവിഡിനു പിന്നാലെ പിണറായി സർക്കാരിന്റെ തീവെട്ടിക്കൊള്ള അവസാനിപ്പിക്കുക- ബി.ജെ.പി

കോവിഡിനു പിന്നാലെ പിണറായി സർക്കാരിന്റെ തീവെട്ടിക്കൊള്ള അവസാനിപ്പിക്കുക- ബി.ജെ.പി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം:രാജ്യമൊന്നടങ്കം കോവിഡ് എന്ന മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുമ്പോഴും കേരളത്തിലെ ജനങ്ങളെ വീണ്ടും ദുരിതത്തിലാക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ബി.ജെ.പി ജില്ലാപ്രസിഡന്റ് അഡ്വ. നോബിൾ മാത്യു കുറ്റപ്പെടുത്തി.

പ്രവാസികൾക്കുള്ള ക്വാറൻറ്റൈൻ സംവിധാനം പൂർണ്ണ സജ്ജമാണെന്ന് പറയുമ്പോഴും പ്രവാസികളെ നാട്ടിൽ എത്തിയ്ക്കാൻ തയ്യാറാകത്ത സാഹചര്യം പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുനക്കരയിൽ നടന്ന പ്രതിഷേധ പ്ലക്കാർഡ് സമരം ഉദ്്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് അനിൽകുമാർ ടി.ആർ അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ സംസ്ഥാന സമിതി അംഗം തോമസ് ജോൺ, നിയോജകമണ്ഡലം ജന:സെക്രട്ടറി വി പി മുകേഷ്,

ജില്ലാ കമ്മറ്റി അംഗം ബിനു ആർ വാര്യർ, നിയോജകമണ്ഡലം വൈ: പ്രസിഡന്റ് അനീഷ് കല്ലേലിൽ, സെക്രട്ടറിമാരായ സുരേഷ് ശാന്തി, റെജി റാം,നിയോജകമണ്ഡലം ട്രഷറർ രാജേഷ് ചെറിയമഠം തുടങ്ങിയവർ സംസാരിച്ചു.