Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കണ്ണൂർ: ബിജെപി വനിതാ സ്ഥാനാർഥി ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി.യുവതി കാമുകനൊപ്പം യുവതി പോയത് കാമുകൻ ഗൾഫിൽ നി്‌ന്നെത്തിയതോടെ.

മാലൂർ പഞ്ചായത്തിലാണ് സംഭവം. ഇവിടെ 11ാം വാർഡിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന ഇരുപത്തിനാലുകാരിയാണ് കഴിഞ്ഞദിവസം കാസർഗോഡ് ബേഡഡുക്ക സ്വദേശിയായ കാമുകനൊപ്പം മുങ്ങിയത്.പ്രചാരണ തിരക്കുകൾക്കിടയിൽ ചില രേഖകൾ എടുക്കാനായി പേരാവൂർ സ്റ്റേഷൻ പരിധിയിലുള്ള മണത്തണയിലെ സ്വന്തം വീട്ടിലേക്കു പോയ ഇവർ പിന്നീട് തിരിച്ചെത്താത്തതിനെ തുടർന്നുള്ള അന്വേഷണത്തിൽ കാമുകനൊപ്പം നാടുവിട്ടതായി ബന്ധുക്കൾക്കും പ്രവർത്തകർക്കും ബോധ്യമാവുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്ത ദിവസം തിരിച്ചുവരാമെന്നു പറഞ്ഞാണ് യുവതി മണത്തണയിലെ വീട്ടിലേക്കു പോയത്. ഗൾഫിലായിരുന്ന കാമുകൻ കഴിഞ്ഞദിവസമാണ് നാട്ടിലെത്തിയത്.

യുവതിയുടെ അച്ഛന്റെ പരാതിയിൽ പേരാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, യുവതി കാമുകന്റെ വീട്ടിലുണ്ടെന്നും ഇരുവരും ഇന്ന് കോടതിയിൽ ഹാജരാകുമെന്നും പേരാവൂർ സിഐ പി.ബി. സജീവ് വ്യക്തമാക്കി.

യുവതിയുടെ ഭർത്താവും ഇതേ പഞ്ചായത്തിലെ ബിജെപി സ്ഥാനാർഥിയാണ്. ബി.ജെ.പി സ്ഥാനാർഥി മുങ്ങിയതോടെ നാട്ടുകാരുടെ കുഴങ്ങിയിരിക്കുന്ന അവസ്ഥയിലാണ് വാർഡിലെ ബിജെപി പ്രവർത്തകരും.