Spread the love

ബിജെപി അപകടകാരികള്‍ എന്ന എകെ ആന്റണിയുടെ പ്രസ്താവനയില്‍ മറുപടിയുമായി ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. ഓരോരുത്തർക്കും ഓരോ അഭിപ്രായങ്ങള്‍ ഉണ്ട്. ഇന്ത്യയിലെ ജനങ്ങള്‍ അതൊന്നും മാനിക്കുന്നില്ല. ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്. കേരളത്തില്‍ അടക്കം എല്ലായിടത്തും പാർട്ടി വളരുന്നു. അല്ലാത്ത അഭിപ്രായങ്ങള്‍ ജനങ്ങള്‍ നിരാകരിക്കുമെന്ന് അനില്‍ ആന്റണി മറുപടി നല്‍കി.

video
play-sharp-fill

LDF സർക്കാർ മൂന്നാം തവണ തിരിച്ചു വരില്ല. സാധാരണ LDF ഉം UDF ഉം മാറിമാറിയാണ് ഭരിക്കുന്നത്. ഇത്തവണ എല്‍ഡിഎഫ് മാറിയാലും യുഡിഎഫ് വരില്ല. ബിജെപി സ്ഥാനാർത്ഥികള്‍ ശക്തർ. മറ്റു മുന്നണികള്‍ വിസ്മയങ്ങളെയും വർഗീയതയും പറ്റി പറയുമ്പോള്‍ ബിജെപി പറയുന്നത് വികസനമെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍പ്രദേശില്‍ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം കൊടുക്കാൻ കഴിയുന്നില്ല. ഡീല്‍ ആരോപണം തെറ്റിദ്ധരിപ്പിക്കാൻ ആണ്. കേരളത്തിന് പുറത്ത് ഇൻഡി മുന്നണിയില്‍ സിപിഐഎമ്മും കോണ്‍ഗ്രസും അംഗങ്ങള്‍. ബിജെപിക്ക് ജനങ്ങളുമായിട്ട് മാത്രമേ ഡീല്‍ ഉള്ളൂ. എല്‍ഡിഎഫിനും യുഡിഎഫിനും ബദല്‍ ബിജെപി.

FCRA ബില്‍, പ്രതിപക്ഷ പാർട്ടികള്‍ പ്രചാരണ വിഷയമാക്കാൻ ശ്രമിക്കുന്നു. വഖഫ് ബില്‍ കൊണ്ടുവരുമ്പോഴും സമാനമായ പ്രതിഷേധം ഉയർന്നിരുന്നു. അതുപോലെ രാജ്യത്ത് ഒരാളുടെയും സ്ഥലവും പോയിട്ടില്ല. സിറ്റിസണ്‍ അമൻഡ്മെൻ് ആക്ടിലും സമാന പ്രതിഷേധമുയർന്നു.

ദേശീയ സുരക്ഷയെ ബാധിക്കുന്ന നിരവധി വിഷയങ്ങളുണ്ട്. രാജ്യത്ത് പ്രവർത്തനങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ നിയമവിരുദ്ധമാണ്. പ്രതിപക്ഷം അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കാൻ ശ്രമിക്കുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം. ഇത് ഏതെങ്കിലും മതത്തിന് എതിരല്ല. സഭകള്‍ രാഷ്ട്രീയം കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group