
മുബൈ: വിദ്വേഷ പ്രസ്താവനയുമായി വിവാദ ബിജെപി ന്യൂനപക്ഷ മോർച്ച നേതാവ് നസിയ ഇലാഹി ഖാൻ. സർക്കാർ, സ്വകാര്യ മേഖലകളിലെ ജോലികളില്‍നിന്ന് മുസ്‍ലിംകളെ ബഹിഷ്കരിക്കണമെന്ന് നാസിയ സനാതനി ആവശ്യപ്പെട്ടു. രണ്ട് മുതല്‍ മൂന്ന് വർഷം വരെ മുസ്‍ലിംകളെ ജോലിക്കെടുക്കരുതെന്നാണ് ഹിന്ദുക്കളോടുള്ള ആഹ്വാനം. ഹിന്ദുക്കള്‍ക്കെതിരെ ഒന്നിലധികം തരത്തിലുള്ള ജിഹാദും പാകിസ്താൻ നുഴഞ്ഞുകയറ്റവും നടക്കുന്നുണ്ടെന്നും ഇവർ ആരോപിച്ചു.
പാകിസ്താനില്‍ നിന്നുള്ള തീവ്രവാദികള്‍ക്കെതിരെ മാത്രമല്ല, പാകിസ്താനെ ആരാധിക്കുന്ന രാജ്യത്തിനുള്ളിലെ സ്വന്തം ആളുകള്‍ക്കെതിരെയും ഇന്ത്യ പോരാടുന്നുണ്ട്. ഹിന്ദുക്കളെ മതം മാറ്റുന്നതിനായി മുസ്‍ലിംകള്‍ നിരവധി രഹസ്യ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. അവിശ്വാസികള്‍ക്കെതിരായ അക്രമത്തിന് ഖുർആൻ അനുമതി നല്‍കുന്നുവെന്നും അവർ ആരോപിച്ചു.
‘അല്ലാഹുവിനെയും പ്രവാചകനെയും പിന്തുടരാത്തവരെ കൊല്ലണം എന്ന് സൂറ ബഖറയും സൂറ തൗബയും പറയുന്നുണ്ട്. ഇസ്‌ലാമിലേക്കുള്ള ക്ഷണം നിർബന്ധമാണ്. അത് നിഷേധിക്കാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാനെ വെല്ലുവിളിക്കുന്നു. 120 കോടി ഹിന്ദുക്കള്‍ ജാഗ്രത പാലിക്കണം. ഭാരത് മാതാ കീ ജയ് അല്ലെങ്കില്‍ വന്ദേമാതരം ചൊല്ലാൻ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വിസമ്മതിക്കുകയാണ് മുസ്‍ലിംകള്‍’ -നസിയ ആരോപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







