Spread the love

ഏ.കെ. ശ്രീകുമാർ

video
play-sharp-fill

കൊച്ചി: അവിഹിതത്തിന്റെ വഴിയിൽ സഞ്ചരിക്കുന്ന വൈദികർ. കിണറ്റിൽ വീണു പിടഞ്ഞു മരിക്കുന്ന കന്യാസ്ത്രീകൾ.. സഭകളുടെ ഇരുമ്പു മറയ്ക്കുള്ളിൽ നിന്നും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്തു വരുന്ന വാർത്തകൾക്ക് ദുർഗന്ധം ഏറെയാണ്. കിണറുകൾ കൊലക്കളങ്ങളാകുന്ന  മഠങ്ങളിലെ കന്യാസ്ത്രീകൾക്ക് യാതൊരു വിധ സ്വാതന്ത്ര്യവും അനുവദിച്ചു നൽകുന്നില്ല.

എന്നാൽ, സഭകളിലെ വൈദികർക്ക് എന്തും ആകാമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. തിരുവല്ലയിലെ  മഠത്തിൽ  കന്യാസ്ത്രീ കിണറ്റിൽ വീണു മരിച്ചതോടെയാണ് കേരളത്തിൽ വീണ്ടും സഭയും പട്ടക്കാരും വൈദികരും വീണ്ടും പ്രതിക്കൂട്ടിലേയ്ക്ക് എത്തുന്നത്. തിരുവല്ലയിലെ കന്യാസ്ത്രീയുടെ മരണം ആത്മഹത്യയാക്കി മാറ്റിത്തീർക്കാൻ അന്വേഷണ സംഘത്തിന് പലകോണുകളിൽ നിന്നും അമിത സമ്മർദവും ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ആത്മഹത്യയാണെന്ന രീതിയിൽ കേസ് ഒതുക്കാൻ നടത്തിയ നീക്കം ഒരു ഘട്ടത്തിലും വിജയിച്ചതുമില്ല. ഇതിനിടെയാണ് ക്രൈബ്രാഞ്ച് അന്വേഷണ സംഘം ആത്മഹത്യയാണെന്നും, മരണത്തിൽ അസ്വാഭാവികതയില്ലെന്നും കാട്ടി റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവി കഴിഞ്ഞ ദിവസം തള്ളുക കൂടി ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് രണ്ടു ദിവസം മുൻപ് ഇടുക്കിയിലെ ഒരു ഫൊറോണ പള്ളിയിലെ വികാരിയുടെ അശ്ലീല വീഡിയോയും, ചിത്രങ്ങളും പുറത്തു വന്നത്. നേരത്തെ തന്നെ സഭയിൽ വിഷയം വിവാദമായി മാറിയതോടെ സഭ ഈ വൈദികനെ ചുമതലയിൽ നിന്നും പുറത്തക്കാൻ തീരുമാനിക്കുകയായിരുന്നു. സഭയിലെ വിശ്വാസികളുടെ അമിത സമ്മർദം മൂലമാണ് വൈദികനെ പുറത്താക്കാൻ സഭ തീരുമാനിച്ചത്.

എന്നാൽ, കന്യാസ്ത്രീയെ വിവിധ വാഗ്ദാനങ്ങൾ നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുടുങ്ങി ജയിലിൽ കിടന്ന ബിഷപ്പ് ഫ്രാങ്കോ അച്ചനെതിരെ യാതൊരു വിധ നടപടികളും ഉണ്ടായിട്ടില്ലെന്നത് ഇതുമായി ചേർത്തു വായിക്കേണ്ടതാണ്. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ ശക്തമായ ജനവികാരം ഉണ്ടായിട്ടും  ചിറകിനടിയിൽ ഫ്രാങ്കോയെ ഒളിപ്പിച്ചു നിർത്തുകയാണ് സഭ ചെയ്തത്.

ഇത് കൂടാതെയാണ് കൊട്ടിയൂരിൽ പിഞ്ചു പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഫാ.റോബിൻ. ക്രൂരന്മാരും പീഡനവീരന്മാരുമായ വൈദികർ സഭയുടെ അപ്പവും തിന്ന് വീഞ്ഞും കുടിച്ച് ബി എം ഡബ്ല്യൂവിലും ബെൻസിലും കയറിയിറങ്ങി നടക്കുമ്പോഴാണ്, കന്യാസ്ത്രീമാർ ചെയ്യാത്ത തെറ്റിന്റെ പേരിലും, മറ്റ് ഇടപാടുകളുടെ പേരിലും ,കാല്  വഴുതി കിണറ്റിൽ വീണു മരിക്കുന്നത്.

വിശുദ്ധമായ കുപ്പായം ഇട്ട് തെമ്മാടിത്തരം കാട്ടി സുഖിച്ച് ജീവിക്കുന്ന രാത്രിസഞ്ചാരികളായ ചില അവിശുദ്ധ വൈദികരാകട്ടെ കുഴിയിലും കിണറ്റിലും  വീഴുന്നതുമില്ല. വല്ല പൊലീസ് കേസുകളും പരാതികളും ഉണ്ടായാൽ ഇടപെടാനും തീർക്കാനും എല്ലാ തരത്തിലുമുള്ള സ്വാധീനവും ഇവർക്കുണ്ടാകും.അന്തസായി  വൈദിക ജോലി ചെയ്യുന്ന ആയിരക്കണക്കിന് പുരോഹിതർക്ക് എത്ര മായ്ച്ചാലും തീരാത്ത കളങ്കമാണ് ഇത്തരക്കാർ ഉണ്ടാക്കി വയ്ക്കുന്നത്.