കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്: ബിഷപ്പ് ഫ്രാങ്കോയുടെ വിചാരണ ബുധനാഴ്ച ആരംഭിക്കും; മാധ്യമങ്ങൾക്കു കോടതിയുടെ വിലക്ക്

തേർഡ് ഐ ക്രൈം

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണ ബുധനാഴ്ച ആരംഭിക്കും. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിലാണ് ബുധനാഴ്ച വിചാരണ ആരംഭിക്കുന്നത്. എന്നാൽ, വിചാരണ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും കോടതി മാധ്യമങ്ങളെ വിലക്കിയിട്ടുണ്ട്. ബിഷപ്പ് ഫ്രാങ്കോയുടെ അപേക്ഷ പരിഗണിച്ചാണ് കോടതി ബിഷപ്പ് ഫ്രാങ്കോയുടെ വിചാരണ വിലക്കിയിരിക്കുന്നത്.

ജലന്ധർ രൂപതാ അദ്ധ്യക്ഷനായിരിക്കെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ പീഡന ആരോപണം ഉയർത്തിയത്. അന്യായമായി തടഞ്ഞുവയ്ക്കൽ(സെക്ഷൻ 342), അധികാര ദുർവിനിയോഗം നടത്തി ലൈംഗികമായി ദുരുപയോഗം ചെയ്യൽ(സെക്ഷൻ 376 സി, എ),

പ്രകൃതിവിരുദ്ധ ലൈംഗികപീഡനം(സെക്ഷൻ 377), ഭീഷണിപ്പെടുത്തൽ(സെക്ഷൻ 506(1)), മേലധികാരം ഉപയോഗിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്യൽ(സെക്ഷൻ 376(2)(കെ)), സ്ത്രീത്വത്തെ അപമാനിക്കൽ(സെക്ഷൻ 354) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിൽ പലതും ജീവപര്യന്തം വരെയും ജീവിതാവസാനം വരെയും മറ്റും ശിക്ഷ അനുഭവിക്കേണ്ടവയാണ്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ജിതേഷ് ജെ. ബാബുവും പ്രതിക്ക് വേണ്ടി സി.എസ്സ് അജയനും കോടതിയിൽ ഹാജരാകും.