പീഡന പരാതി : ബിനോയ് കോടിയേരിയുടെ ഹർജി പരിഗണിക്കുന്നത് രണ്ട് വർഷത്തേക്ക് നീട്ടി വച്ചു

പീഡന പരാതി : ബിനോയ് കോടിയേരിയുടെ ഹർജി പരിഗണിക്കുന്നത് രണ്ട് വർഷത്തേക്ക് നീട്ടി വച്ചു

Spread the love

സ്വന്തം ലേഖിക

മുംബൈ: ബിഹാർ സ്വദേശിയായ യുവതി നൽകിയ പീഡന പരാതിയിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് രണ്ടുവർഷത്തേക്ക് നീട്ടിവെച്ചു. കേസിൽ ഡി.എൻ.എ പരിശോധന ഫലം വൈകുന്നെന്ന് ചൂണ്ടിക്കാണിച്ച് ബോംബെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്.

ഡി.എൻ.എ. പരിശോധന ഫലം ലഭിക്കാൻ കാലതാമസമുണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചിരുന്നു. ജൂലൈ 29നായിരുന്നു ബിനോയ് ഡിഎൻഎ പരിശോധനയ്ക്ക് വിധേയനായത്. രണ്ടാഴ്ചയ്ക്കുള്ളിൽ പരിശോധനഫലം മുദ്രവച്ച കവറിൽ ഹൈക്കോടതി രജിസ്റ്റാർക്ക് കൈമാറണമെന്നായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.മുംബൈയിലെ ദിൻദോഷി കോടതിയാണ് ബലാത്സംഗകേസ് പരിഗണിക്കുന്നത്. ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചന്നാണ് ബിഹാർ സ്വദേശിയായ യുവതിയുടെ പരാതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള ബന്ധത്തിൽ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും പരാതിയിൽ യുവതി പറയന്നു. കുട്ടിയ്ക്കും തനിക്കും ജീവിക്കാനുള്ള ചെലവ് ബിനോയി നൽകണമെന്നും യുവതി പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.തനിക്കെതിരെയുള്ള എഫ്.ഐ.ആർ. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group