
പിതാവിനെ കാണണം, നാട്ടിലേക്ക് പോകാൻ രണ്ടു ദിവസം അനുവദിക്കണമെന്ന് ബിനീഷ് കോടിയേരി; മയക്കുമരുന്ന് കേസിൽ ജയിലിൽ കഴിയുന്ന ബിനീഷിന്റെ പരോൾ ആവശ്യവും കോടതി തള്ളി; പുതിയ ഹർജി തിങ്കളാഴ്ച പരിഗണിക്കും
ബംഗളൂർ: പിതാവ് കോടിയേരി ബാലകൃഷ്ണനെ കാണാൻ അനുമതി നൽകണമെന്ന ആവശ്യവുമായി ബിനീഷ് കോടിയേരി കർണാടക ഹൈക്കോടതിയിൽ.
തനിക്ക് പിതാവിനെ സന്ദർശിക്കുന്നതിന് കേരളത്തിൽ പോകാൻ രണ്ടു ദിവസം അനുവദിക്കണമെന്നാണ് ബിനീഷിൻറെ ആവശ്യം. എന്നാൽ ബിനീ
ഷിൻറെ ആവശ്യത്തെ എൻഫോഴ്സ്മെന്റ് വിഭാഗം ശക്തമായി എതിർത്തു.
അതേസമയം, ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ അടുത്ത തിങ്കളാഴ്ച പുതിയ ബെഞ്ച് പരിഗണിക്കും. ഇതുവരെ വാദം കേട്ട ജഡ്ജി വേറൊരു ബെഞ്ചിലേക്ക് മാറുന്ന സാഹചര്യത്തിലാണ് നടപടി. ഇതേ ബെഞ്ച് തന്നെ തുടർന്നും വാദം കേൾക്കണമെന്ന് ബിനീഷിന്റെ അഭിഭാഷകൻ അഭ്യർത്ഥിച്ചെങ്കിലും പുതിയ ബെഞ്ചിനെ ആവശ്യവുമായി സമീപിക്കാൻ കോടതി നിർദ്ദേശിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹർജി ഇനി തിങ്കളാഴ്ച കോടതി പരിഗണിക്കും. എന്നാൽ വിശദമായ വാദം കേട്ട ബെഞ്ച് തന്നെ ഹർജിയിൽ വിധി പറയണമെന്ന് ബിനീഷിൻറെ അഭിഭാഷകൻ വാദിച്ചു. പുതിയ ബെഞ്ചിലും വാദിക്കാൻ അവസരമുണ്ടാകുമെന്ന് കോടതി വ്യക്തമാക്കി.
മയക്കുമരുന്നുകേസുമായി ബന്ധപ്പെട്ട പണമിടപാടിൽ ഒക്ടോബർ 29നായിരുന്നു എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്(ഇഡി) ബിനീഷിനെ അറസ്റ്റ് ചെയ്തത്. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷ് കോടിയേരിയെ ഇ.ഡി ചോദ്യം ആദ്യം ചോദ്യം ചെയ്തത്.
2015ൽ ബംഗളൂരു കമ്മനഹള്ളിയിൽ ‘ഹയാത്ത്’ എന്ന പേരിൽ ഹോട്ടൽ ആരംഭിച്ചതിന് തനിക്ക് ബിനീഷിന്റെ സാമ്പത്തിക സഹായം ലഭിച്ചതായാണ് അനൂപ് മുഹമ്മദ് എൻ.സി.ബിക്ക് നൽകിയ മൊഴി. 2018ൽ ഈ ഹോട്ടൽ വിറ്റു.
2020 ഫെബ്രുവരിയിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഹെന്നൂർ കല്യാൺനഗറിൽ ‘റോയൽ സ്യൂട്ട്സ്’ എന്ന പേരിൽ ഹോട്ടലും അപ്പാർട്മെൻറും ആരംഭിച്ചതായും മൊഴിയിൽ പറയുന്നു. സുഹൃത്ത് എന്ന നിലയിൽ അനൂപിന് പണം കടം നൽകുക മാത്രമാണ് താൻ ചെയ്തതെന്നാണ് ബിനീഷ് നൽകിയ വിശദീകരണം.