ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് മന്ത്രി വി എന്‍ വാസവന്‍: സംസ്‌കാര ചടങ്ങിനുള്ള ചെലവിനായി 50,000 രൂപ ഇന്നു നല്‍കും: ബാക്കി ധനസഹായം പിന്നാലെ: ഇന്നു വൈകുന്നേരം വീട് സന്ദർശിക്കും.

Spread the love

തിരുവനന്തപുരം : കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് മന്ത്രി വി എന്‍ വാസവന്‍.സംസ്‌കാര ചടങ്ങിനുള്ള ചെലവിനായി 50,000 രൂപ ഇന്നു നല്‍കും.ബാക്കി ധനസഹായം പിന്നാലെ നല്‍കുമെന്നും വീട്ടിലേക്ക് വിളിച്ചപ്പോള്‍ അവിടെ ആരുമില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.

അതിനാലാണ് വീട്ടിലേക്ക് പോകാത്തതെന്നും ഇന്ന് വൈകിട്ട് തന്നെ വീട് സന്ദര്‍ശിക്കുമെന്നും മന്ത്രി അറിയിച്ചു.പുരയ്ക്ക് തീപിടിക്കുമ്ബോള്‍ വാഴവെട്ടുകയാണ് ചിലര്‍.ഞങ്ങളുടെ കൂടെയുള്ള സഹപ്രവര്‍ത്തകര്‍ ബിന്ദുവിന്റെ വീട്ടുകാരുമായി സംസാരിച്ചിരുന്നു.

അവിടെ പ്രക്ഷോഭക്കാര്‍ ഉണ്ടായിരുന്നു. വെറുതെ ചാനലുകാരെ കൂട്ടി ഷോ ഉണ്ടാക്കുകയായിരുന്നു പ്രക്ഷോഭകാരികളുടെ ലക്ഷ്യം കുട്ടിയുടെ ചികിത്സ ഉറപ്പാക്കണം, ധനസഹായം നല്‍കണം, ഭാവി സംബന്ധമായ സുരക്ഷിതത്വം എന്നീ മൂന്നു കാര്യങ്ങളില്‍ വീട്ടുകാരുമായി ആശയവിനിമയം നടത്തിയെന്നും വാസവന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ തിരച്ചില്‍ നിര്‍ത്തിവച്ചു എന്നൊക്കെയുള്ളത് രാഷ്ട്രീയ ആരോപണങ്ങള്‍ മാത്രമാണ്.ഹിറ്റാച്ചി കൊണ്ടുവരണമെന്ന് താനാണ് പറഞ്ഞത്. മറ്റ് രൂപങ്ങളിലേക്ക് വ്യാഖ്യാനിക്കുന്നത് ശരിയല്ല.യന്ത്രം അകത്തേക്ക് കൊണ്ടു പോകാന്‍ അല്‍പം പ്രയാസം നേരിട്ടു. കോട്ടയം മെഡിക്കല്‍ കോളജ് ഇന്ത്യയില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന ആശുപത്രിയാണ്.

ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു ഉണ്ടായത് കോട്ടയം മെഡിക്കല്‍ കോളജിലാണ്.മെഡിക്കല്‍ കോളജിനെ ആകെ ആക്ഷേപിച്ച്‌ അതിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ഗുണകരമല്ല.യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കെട്ടിടം അപകടാവസ്ഥയില്‍ എന്ന റിപ്പോര്‍ട്ട് വന്നത്.യുഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും വാസവന്‍ പറഞ്ഞു.