നല്ല രീതിയിൽ മുന്നോട്ടു പോയ ഭരണം അട്ടിമറിക്കാൻ പ്രതിപക്ഷവും ബിജെപിയും ശ്രമിച്ചുവെന്ന് ബിൻസി സെബാസ്റ്റ്യൻ; ഇന്നത്തേത് സത്യത്തിന്റേയും നീതിയുടേയും വിജയം; കോട്ടയം ന​ഗരസഭാ ഭരണം യുഡിഎഫ് നിലനിർത്തിയപ്പോൾ കോൺ​ഗ്രസിന് ഇത് അഭിമാന നിമിഷം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം ന​ഗരസഭാ ഭരണം യുഡിഎഫ് നിലനിർത്തിയപ്പോൾ കോൺ​ഗ്രസിന് ഇത് അഭിമാന നിമിഷം. ബിൻസി സെബാസ്റ്റ്യൻ ന​ഗരസഭാ അധ്യക്ഷയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതോടെ തുടർച്ചയായ 21-ാം വർഷവും കോട്ടയം ന​ഗരസഭ യുഡിഎഫിന്റെ കൈകളിൽ സുരക്ഷിതം. ഒപ്പത്തിനൊപ്പം ഇടത്- വലത് രാഷ്ട്രിയ പാർട്ടികൾ നേർക്കുനേർ നിന്നതോടെ പ്രവർത്തകരുടെ എണ്ണം കുറയാതിരിക്കാനായി യുഡിഎഫ് പ്രവർത്തകരെ ടെബോ ട്രാവലറിലാണ് തെര‍ഞ്ഞെടുപ്പിനായി എത്തിച്ചത്.

സത്യത്തിന്റേയും നീതിയുടേയും വിജയമാണിതെന്ന് ബിൻസി സെബാസ്റ്റ്യൻ പ്രതികരിച്ചു. നല്ല രീതിയിൽ മുന്നോട്ടു പോയ ഭരണം അട്ടിമറിക്കാൻ പ്രതിപക്ഷവും ബിജെപിയും ശ്രമിച്ചു. കക്ഷിരാഷ്ട്രീയ ഭേദമെന്ന്യേ നാടിന്റെ വികസനത്തിനായി പ്രവർത്തിക്കുമെന്ന് ജനങ്ങൾക്ക ഉറപ്പ് നൽകുന്നതായും അവർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് നടന്ന ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ യുഡിഎഫ്, എൽഡിഎഫ്, ബിജെപി സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നു. മൂന്ന് പേരിൽ ആർക്കും ഭൂരിപക്ഷം ലഭിച്ചില്ല. പിന്നീട് രണ്ടാമതും തെരഞ്ഞെടുപ്പ് നടത്തി. ഇതിൽ നിന്ന് ആ​ദ്യ ഘട്ടത്തിൽ കുറവ് വോട്ട് കിട്ടിയ ബിജെപി അം​ഗം രണ്ടാം ഘട്ടത്തിൽ മത്സരിക്കാതെ മാറി നിന്നു. പിന്നാലെ നടന്ന തെരഞ്ഞെടുപ്പിലാണ് 22-21 എന്ന നിലയിൽ യു‍ഡിഎഫ് ഭരണം നിലനിർത്തിയത്. എൽഡിഎഫിന്റെ ഒരം​ഗം വിട്ടുനിന്നതും യുഡിഎഫിന് നേട്ടമായി.