play-sharp-fill
കൊല്ലുന്ന ബില്ലിനെതിരെ വാർത്തയെഴുതിയ തേർഡ് ഐ ന്യൂസ് ലൈവിനെതിരെ കിംസ് ആശുപത്രിയുടെ പരാതി: കിംസിൻ്റെ പരാതി വെസ്റ്റ് പൊലീസിൽ; രോഗിയും പരാതി നൽകിയെന് കിംസിൻ്റെ വ്യാജ പ്രചാരണം

കൊല്ലുന്ന ബില്ലിനെതിരെ വാർത്തയെഴുതിയ തേർഡ് ഐ ന്യൂസ് ലൈവിനെതിരെ കിംസ് ആശുപത്രിയുടെ പരാതി: കിംസിൻ്റെ പരാതി വെസ്റ്റ് പൊലീസിൽ; രോഗിയും പരാതി നൽകിയെന് കിംസിൻ്റെ വ്യാജ പ്രചാരണം

സ്വന്തം ലേഖകൻ

കോട്ടയം : കൊറോണക്കാലത്ത് സാധാരണക്കാരെ ഊറ്റിപ്പിഴിഞ്ഞ് ബില്ലടിക്കുന്ന കിംസ് ആശുപത്രിക്കെതിരെ വാർത്ത നൽകിയ തേർഡ് ഐ ന്യൂസ് ലൈവിനെതിരെ വെസ്റ്റ് പൊലീസിന് പരാതി.

കിംസ് മാനേജ്മെൻ്റാണ് തേർഡ് ഐക്കെതിരെ പരാതി നൽകിയത്. പരാതി നൽകിയതായി കിംസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ രോഗിയും പരാതി നൽകിയതായി പറയുന്നുണ്ട്. എന്നാൽ, തേർഡ് ഐ ന്യുസ് ലൈവ് നടത്തിയ അന്വേഷണത്തിൽ രോഗി ഇത്തരത്തിൽ ഒരു പരാതിയും നൽകിയിട്ടില്ലെന്ന് കണ്ടെത്തി. ഇതോടെ കിംസിൻ്റെ ആ പ്രചാരണവും കള്ളമാണ് എന്ന് തെളിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിംസിൻ്റെ പ്രസ്താവന ഇങ്ങനെ

കോട്ടയം കിംസ് ആശുപത്രിയുടെ പേരിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിനെതിരെ സൈബർ പരാതി നൽകി ആശുപത്രി അധികൃതർ.

ജനങ്ങൾ പ്രതിസന്ധികളിലൂടെ പോകുന്ന ഈ കാലത്ത് വ്യാജ വാർത്തകൾ നൽകി ആൾക്കാരെ തെറ്റിദ്ദരിപ്പിക്കുന്നതിനെതിരെ കോട്ടയം കിംസ് ആശുപത്രിയുടെ കുറിപ്പ്.

രാവിലെ കടുത്ത നടുവേദനയുമായി അത്യാഹിത വിഭാഗത്തിൽ വന്ന 36 വയസുള്ള രോഗിയെ ഡോക്ടർ കാണുകയും ഒബ്സെർവഷനിലേക് മാറ്റുകയും ചെയ്തു. തുടർന്ന് റിപ്പോർട്ടുകൾ വന്നതിനു ശേഷം മരുന്നും വിശ്രമവും ആവശ്യമായ രോഗിയെ ഒബ്സർവേഷൻറൂമിൽ നിന്നും രോഗിയുടെ സമ്മതപ്രകാരം റൂമിലേക്ക് മാറ്റി.

എന്നാൽ വൈകുന്നേരം ആയപ്പോൾ രോഗിക്ക് ഡിസ്ചാർജ് വേണം എന്ന് ആവശ്യപ്പെടുകയും രോഗിക്കു വീട്ടിൽ പോകാൻ കുഴപ്പം ഇല്ലാത്തതിനാൽ ഡോക്ടർ ഡിസ്ചാർജ് നൽകുകയും ചെയ്തു.

രോഗി തങ്ങൾ എടുത്ത റൂമിന്റെയും, മരുന്നിന്റെയും, ടെസ്റ്റുകളുടെയും, വീട്ടിൽ ചെന്നതിനുശേഷം അഞ്ചു ദിവസത്തേക്ക് കഴിക്കുവാനുള്ള മരുന്നിന്റെയും, മറ്റുള്ളതിന്റെയും ബിൽ പൂർണ്ണമായും നൽകി പരാതി ഒന്നും ഉന്നയിക്കാതെ ഡിസ്ചാർജ് വാങ്ങി സന്തോഷത്തോടെ മടങ്ങി.

അടിസ്ഥാനം ഇല്ലാത്ത പരാതികൾ ഉന്നയിച്ച് thirdeyenewslive എന്ന ഓൺലൈൻ ന്യൂസ് പോർട്ടൽ സ്വാർത്ഥ താല്പര്യങ്ങൾക്കായി ആശുപത്രിയുടെ സൽപ്പേര് കളങ്കപ്പെടുത്താൻ ശ്രമിക്കുന്നതിനെതിരെ രോഗിയും, ആശുപത്രി അധികാരികളും പോലീസിൽ പരാതി നൽകി.

തേർഡ് ഐ കിംസിനെതിരെ നൽകിയ വാർത്തകൾ ഇവിടെ വായിക്കാം

കൊല്ലുന്ന ബില്ലുമായി കിംസ് 

https://thirdeyenewslive.com/korona-kerala-14/

ആളെ കൊല്ലും കിംസ് ആശുപത്രി 

https://thirdeyenewslive.com/kims-hosp/

കിംസിലെ മുറി വാടക ഫൈവ് സ്റ്റാറിനെ തോൽപ്പിക്കും 

https://thirdeyenewslive.com/kims-non-ac-room/