play-sharp-fill
ബൈക്കിലെത്തിയ മൂന്നംഗ സംഘത്തെ പൊലീസ് തടഞ്ഞു: പ്രതികൾ പൊലീസുകാരുടെ കണ്ണിൽ കുരുമുളക് സ്‌പ്രേ അടിച്ചു രക്ഷപെട്ടു; പൊലീസിനു നേരെ കുരുമുളക് സ്‌പ്രേ ആക്രമണം നടത്തിയത് പൊൻകുന്നത്തെ നിരവധി ക്രിമിനൽകേസുകളിൽ പ്രതിയായ യുവാക്കൾ; പിടിയിലായത് ചെത്തിപ്പുഴ സ്വദേശി

ബൈക്കിലെത്തിയ മൂന്നംഗ സംഘത്തെ പൊലീസ് തടഞ്ഞു: പ്രതികൾ പൊലീസുകാരുടെ കണ്ണിൽ കുരുമുളക് സ്‌പ്രേ അടിച്ചു രക്ഷപെട്ടു; പൊലീസിനു നേരെ കുരുമുളക് സ്‌പ്രേ ആക്രമണം നടത്തിയത് പൊൻകുന്നത്തെ നിരവധി ക്രിമിനൽകേസുകളിൽ പ്രതിയായ യുവാക്കൾ; പിടിയിലായത് ചെത്തിപ്പുഴ സ്വദേശി

ക്രൈം ഡെസ്‌ക്

കോട്ടയം: ഏറ്റുമാനൂരിനു പിന്നാലെ പൊൻകുന്നത്തും പൊലീസിനു നേരെ കുരുമുളക് സ്‌പ്രേ ആക്രമണം. ഏറ്റുമാനൂരിൽ മാസങ്ങൾക്കു മുൻപ് പൊലീസിനു നേരെ പെട്രോൾ ബോംബെറിഞ്ഞ ശേഷമാണ് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചതെങ്കിൽ പൊൻകുന്നത്ത് ബൈക്കിലെത്തിയ സംഘം അകാരണമായി രണ്ടു പൊലീസുകാരെ കുരുമുളക് സ്‌പ്രേയിൽ കുളിപ്പിക്കുകയായിരുന്നു.


പൊൻകുന്നം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ നിസാർ, ഹോംഗാർഡ് അവിനാശ് എന്നിവർക്കു നേരെയാണ് പ്രതികൾ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചത്. സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കായി അന്വേഷണം നടത്തുന്നതിനിടെ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി. ചെത്തിപ്പുഴ പുതുച്ചിറ വീട്ടിൽ ഫിനോ ദേവസ്യയെ (19) ആണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച പട്ടാപ്പകൽ നാട്ടുകാർ നോക്കി നിൽക്കെയാണ് ഒരു ബൈക്കിൽ എത്തിയ മൂന്നംഗ സംഘം പൊലീസുകാർക്കു നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചത്. ഉച്ചക്ക്
12 ഓടെ പൊൻകുന്നം റോഡിൽ മണിമല റോഡിൽ ചിറക്കടവ് ബാങ്കിനു സമീപമായിരുന്നു
വാഹനപരിശോധന. ഒരു സ്‌കൂട്ടറിൽ മൂന്നു പേർ എത്തുകയായിരുന്നു.

വാഹന പരിശോധനയുമായി ഈ സമയം റോഡിൽ നിൽക്കുകയായിരുന്ന പൊലീസുകാർ ഓവർ ലോഡ് വച്ച് എത്തിയ സംഘത്തെ കൈകാട്ടി നിർത്തി. ഇതോടെ കയ്യിൽ കരുതിയിരുന്ന കുരുമുളക് സ്‌പ്രേ പ്രതികളിൽ ഒരാൾ പൊലീസുകാരുടെ മുഖത്തിന് നേരെ പ്രയോഗിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തിൽ പൊലീസുകാർ പകച്ചു പോയി. ഇതോടെ പ്രതികൾ ബൈക്കുമായി സംഭവ സ്ഥലത്തു നിന്നും അതിവേഗം രക്ഷപെട്ടു.

ഇവിടെ നിന്നും രക്ഷപെടുന്നതിനിടെ മഞ്ഞപ്പള്ളിക്കുന്ന് ഭാഗത്ത് വെച്ച് മൂവർസംഘത്തിലെ ഒരാളെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ പൊലീസുകാർ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പൊലീസ് കേസെടുത്തു. ആക്രമണം നടത്തിയ മൂന്നു പേരും നിരവധി ക്രമിനൽക്കേസുകളിൽ പ്രതികളാണ്.