
തിരുവനന്തപുരം : മോട്ടോർ സൈക്കിള്‍ മോഷ്ടിച്ച് പൊളിച്ച് വില്‍പ്പന നടത്തുന്ന തമിഴ്നാട് സ്വദേശി അറസ്റ്റില്‍.
തമിഴ്നാട് – ചെങ്കോട്ട സ്വദേശി മുഹമ്മദ് യൂസഫ് (55) ആണ് പാങ്ങോട് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 23ന് രാവിലെ കല്ലറ പള്ളിമുക്കില്‍ ടൂവീലർ വർക്ക് ഷോപ്പിന് സമീപം വച്ചിരുന്ന ബൈക്ക് മോഷണം പോയിരുന്നു.
പാല്‍കുളങ്ങര സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പാങ്ങോട് പോലീസ് സിസിടിവി ദൃശ്യം വച്ച് അന്വേഷണം ആരംഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുക്കുന്നുരില്‍ 3 മാസമായി റഫ്രിജറേറ്റർ സർവ്വീസ് സെന്റർ നടത്തുന്ന യൂസഫിനെ കണ്ടത്തിയത്. കടയ്ക്ക് അകത്ത് നിന്ന് ബൈക്കും കണ്ടെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മോഷ്ടിക്കുന്ന ബൈക്ക് തെങ്കാശിയില്‍ കൊണ്ട് പോയി പൊളിച്ച് വില്‍ക്കുന്നതാണ് ഇയാളുടെ രീതി. ഇയാള്‍ക്ക് എതിരെ കൊല്ലം ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ കേസുകളുണ്ട്. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.