video
play-sharp-fill

ജോലി തേടി ദുബായിൽ എത്തിയത്  മൂന്നുവർഷം മുമ്പ്; അറബിയുടെ വീട്ടിൽവെച്ച് സുഹൃത്തുമായി തർക്കം; പിടിവലിക്കിടെ കുത്തേറ്റ് യുഎഇ പൗരൻ കൊല്ലപ്പെട്ട കേസിൽ മലയാളിയുടെ വധശിക്ഷ നടപ്പാക്കി

ജോലി തേടി ദുബായിൽ എത്തിയത് മൂന്നുവർഷം മുമ്പ്; അറബിയുടെ വീട്ടിൽവെച്ച് സുഹൃത്തുമായി തർക്കം; പിടിവലിക്കിടെ കുത്തേറ്റ് യുഎഇ പൗരൻ കൊല്ലപ്പെട്ട കേസിൽ മലയാളിയുടെ വധശിക്ഷ നടപ്പാക്കി

Spread the love

തലശ്ശേരി: യുഎഇ പൗരൻ കൊല്ലപ്പെട്ട കേസിലാണ് തലശ്ശേരി സ്വദേശി നിട്ടൂർ ഗുംട്ടി തെക്കെപറമ്പത്ത് അരങ്ങിലോട്ട് മുഹമ്മദ് റിനാഷിന്റെ (28) വധശിക്ഷ അൽ ഐനിൽ നടപ്പിലാക്കിയത്. രണ്ടുവർഷമായി ദുബായ് അൽ ഐൻ മനാസിർ ജയിലിലായിരുന്നു റിനാഷ്. മൂന്നുവർഷം മുൻപാണ് ജോലി തേടി ദുബായിൽ പോയത്.

2023 ഫെബ്രുവരി എട്ടിനാണ് കൊലപാതകം നടന്നത്. യുഎഇ പൗരൻ അബ്ദുല്ല സിയാദ് റാഷിദ് അൽ മൻസൂരി കൊല്ലപ്പെട്ട കേസിലാണ് വധശിക്ഷ. മകനെ രക്ഷിക്കാൻ മാതാവ് അറംഗലോട്ട് ലൈല പലരെയും സമീപിച്ചിരുന്നു. മകനെ ജയിലിൽ പോയി ലൈല കണ്ടിരുന്നു. വധശിഷ നടപ്പാക്കിയ വിവരമറിഞ്ഞ് ലൈലയും മക്കളായ റിയാസും സജീറും ദുബായിലേക്ക് പോയി.

ദുബായ് അൽ ഐനിൽ ട്രാവൽ ഏജൻസിയിൽ 2021ലാണ് റിനാഷ് ജോലിയിൽ പ്രവേശിച്ചത്. അതിനിടെ പരിചയപ്പെട്ട യു.എ.ഇ. പൗരന്റെ വീട്ടിലേക്ക് സാധനങ്ങൾ വാങ്ങി നൽകുകയും ചെയ്തിരുന്നു. അറബിയുടെ വീട്ടിൽവെച്ച് റിനാഷും കൊല്ലപ്പെട്ട അബ്ദുല്ല സിയാദ് റാഷിദ് അൽ മൻസൂരിയും തമ്മിൽ വാക്തർക്കമുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിടിവലിക്കിടെ കുത്തേറ്റ് സിയാദ് റാഷിദ് അൽ മൻസൂരി മരിച്ചെന്നാണ് കേസ്. മരിച്ച വ്യക്തിയുടെ കുടുംബം മാപ്പ് നൽകിയാൽ റിനാഷിന് മോചനം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു മാതാവ് അതിനുള്ള വഴി തേടി
ഇന്ത്യൻ എംബസി മുഖേന അബുദാബി ഭരണാധികാരി, മുഖ്യമന്ത്രി, ഷാഫി പറമ്പിൽ എം.പി. തുടങ്ങിയവർക്ക്
നിവേദനം നൽകി കാത്തിരിക്കുന്നതിനിടയിലാണ് വധശിക്ഷ നടപ്പാക്കിയത്.

അബുദാബി അൽ ഐൻ ഷെയിക്ക് മുഹമ്മദ് ബിൻ സയദ് നഹ്യാന് സങ്കടഹർജിയും നൽകിയിരുന്നു. കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തെ നേരിട്ട് കണ്ട് മാപ്പപേക്ഷിക്കാനുള്ള ശ്രമവും നടത്തിയിരുന്നു. ലൈലയുടെ നാലു മക്കളിൽ മൂന്നാമനാണ് റിനാഷ്.